പുല്‍വാമ ഭീകരാക്രമണം ആക്സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്വിജയ് സിംഗ്
Recommended Video

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തെ അപകടമായി ചിത്രീകരിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി അദ്ദേഹം രാജ്യദ്രോഹിയാണെന്ന് വരെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ അതിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ബിജെപിയുടെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പുല്‍വാമ അപകടം ആക്സിഡന്റാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ദിഗ്വിജയ് സിംഗ് വിമര്‍ശനം ശക്തമാക്കിയത്.

ഫെബ്രുവരി 14ലെ ആക്രമണം സുരക്ഷാ വീഴ്ച്ചയല്ല, മറിച്ച് അത് വലിയൊരു അപകടമാണ്. നമ്മുടെ വീരജവാന്മാര്ക്ക് സംഭവിച്ച അപകടമാണതെന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ പ്രസ്താവന. പ്രധാനമന്ത്രി പറഞ്ഞത് സൈന്യത്തിന് തിരിച്ചടിക്കാന്‍ എല്ലാ അധികാരങ്ങളും നല്‍കിയിട്ടുണ്ടെന്നാണ്. അവര്‍ ഇക്കാര്യത്തില്‍ പലതും സാധിക്കുമെന്നും മൗര്യ പറയുന്നുണ്ട്. താന്‍ പുല്‍വാമ ആക്രമണത്തെ ആക്സിഡന്റായി ചിത്രീകരിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ എന്നെ പാകിസ്താനെ പിന്തുണയ്ക്കുന്നവരായിരുന്നു. ഇപ്പോള്‍ മോദിജിക്കും മന്ത്രിമാര്‍ക്കും ഒന്നും പറയാനില്ലേ.
താന്‍ പറഞ്ഞതില്‍ ഒരു പ്രശ്നവും ഉള്ളതായി തോന്നിയിട്ടില്ല. അങ്ങനെ പ്രശ്നം ഉണ്ടെങ്കില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും എനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെ. പുല്‍വാമയിലെ ഇന്റലിജന്‍സ് വീഴ്ച്ചയില്‍ മോദി എന്ത് നടപടിയാണ് എടുത്തത്. ആരാണ് ഇതിന് ഉത്തരവാദി. മോദിജിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. വിഷയത്തില്‍ ദേശീയ സുരക്ഷ ഏജന്‍സി, ഐബി, റോ എന്നിവരില്‍ നിന്ന് മോദി വിശദീകരണം ആവശ്യപ്പെട്ടോ എന്നും ദിഗ്വിജയ് സിംഗ് ചോദിച്ചു.
നേരത്തെ ബാലക്കോട്ട് ആക്രമണത്തിന് ദിഗ്വിജയ് സിംഗ് തെളിവ് ചോദിച്ചിരുന്നു. വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്റലിജന്‍സിന്റെയും സര്‍ക്കാരിന്റെയും വീഴ്ച്ചയില്‍ നിന്ന് സംഭവിച്ച അപകടമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദിഗ്വിജയ് സിംഗ് രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും, സേനയുടെ മനോവീര്യം തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications