കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് യുപി ഉപമുഖ്യമന്ത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്

Google Oneindia Malayalam News

Recommended Video

cmsvideo
പുല്‍വാമ ഭീകരാക്രമണം ആക്‌സിഡന്റെന്ന് UP ഉപമുഖ്യമന്ത്രി | Oneindia Malayalamq

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തെ അപകടമായി ചിത്രീകരിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് വിവാദത്തില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി അദ്ദേഹം രാജ്യദ്രോഹിയാണെന്ന് വരെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ അതിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ബിജെപിയുടെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പുല്‍വാമ അപകടം ആക്‌സിഡന്റാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ദിഗ്വിജയ് സിംഗ് വിമര്‍ശനം ശക്തമാക്കിയത്.

1

ഫെബ്രുവരി 14ലെ ആക്രമണം സുരക്ഷാ വീഴ്ച്ചയല്ല, മറിച്ച് അത് വലിയൊരു അപകടമാണ്. നമ്മുടെ വീരജവാന്‍മാര്‍ക്ക് സംഭവിച്ച അപകടമാണതെന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ പ്രസ്താവന. പ്രധാനമന്ത്രി പറഞ്ഞത് സൈന്യത്തിന് തിരിച്ചടിക്കാന്‍ എല്ലാ അധികാരങ്ങളും നല്‍കിയിട്ടുണ്ടെന്നാണ്. അവര്‍ ഇക്കാര്യത്തില്‍ പലതും സാധിക്കുമെന്നും മൗര്യ പറയുന്നുണ്ട്. താന്‍ പുല്‍വാമ ആക്രമണത്തെ ആക്‌സിഡന്റായി ചിത്രീകരിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ എന്നെ പാകിസ്താനെ പിന്തുണയ്ക്കുന്നവരായിരുന്നു. ഇപ്പോള്‍ മോദിജിക്കും മന്ത്രിമാര്‍ക്കും ഒന്നും പറയാനില്ലേ.

താന്‍ പറഞ്ഞതില്‍ ഒരു പ്രശ്‌നവും ഉള്ളതായി തോന്നിയിട്ടില്ല. അങ്ങനെ പ്രശ്‌നം ഉണ്ടെങ്കില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും എനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെ. പുല്‍വാമയിലെ ഇന്റലിജന്‍സ് വീഴ്ച്ചയില്‍ മോദി എന്ത് നടപടിയാണ് എടുത്തത്. ആരാണ് ഇതിന് ഉത്തരവാദി. മോദിജിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. വിഷയത്തില്‍ ദേശീയ സുരക്ഷ ഏജന്‍സി, ഐബി, റോ എന്നിവരില്‍ നിന്ന് മോദി വിശദീകരണം ആവശ്യപ്പെട്ടോ എന്നും ദിഗ്വിജയ് സിംഗ് ചോദിച്ചു.

നേരത്തെ ബാലക്കോട്ട് ആക്രമണത്തിന് ദിഗ്വിജയ് സിംഗ് തെളിവ് ചോദിച്ചിരുന്നു. വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇന്റലിജന്‍സിന്റെയും സര്‍ക്കാരിന്റെയും വീഴ്ച്ചയില്‍ നിന്ന് സംഭവിച്ച അപകടമാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദിഗ്വിജയ് സിംഗ് രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും, സേനയുടെ മനോവീര്യം തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

ബീഹാറില്‍ മഹാസഖ്യം വിപുലീകരിക്കണം...രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇങ്ങനെബീഹാറില്‍ മഹാസഖ്യം വിപുലീകരിക്കണം...രാഹുല്‍ ഗാന്ധിയുടെ ആവശ്യം ഇങ്ങനെ

English summary
up deputy cm calls pulwama attack an accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X