കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി വാങ്ങുന്നത് തെറ്റല്ല, അത്യാവശ്യം വാങ്ങാം, യുപി ഉപമുഖ്യമന്ത്രിയുടെ പഴഞ്ചൊല്ല് പുലിവാലായി

ഉപ്പ് കഴിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഭക്ഷണത്തില്‍ ആവശ്യമുള്ളതില്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല' എന്നായിരുന്നു കേശവ് പ്രസാദിന്റെ പരാമര്‍ശം.

  • By Ankitha
Google Oneindia Malayalam News

ലഖ്നൗ: മോദി സർക്കാർ അഴിമതിക്കെതിരെ പോരാട്ടം നടത്തുമ്പോൾ അഴിമതിയിൽ നാവ് പിഴച്ച് യുപി ഉപ മുഖ്യമന്ത്രി. ലഖ്നൗവിലെ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയ്ക്ക് അബദ്ധം പിണഞ്ഞത്.

സംഭവം ഈങ്ങനെ: ഉദ്യോഗസ്ഥരോടുള്ള ഉപദേശം എന്ന നിലയിൽ പഴഞ്ചൊല്ലിനെ ഉദ്ധരിച്ച് നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. അത്യാവശ്യം കൈക്കൂലി വാങ്ങാം എന്നാൽ കൂടുതൽ വാങ്ങരുത് എന്നാണ് മന്ത്രിയുടെ പഴഞ്ചൊല്ല് വ്യാഖ്യാനിക്കപ്പെടുന്നത്. ഉപ്പ് കഴിക്കുന്നതിൽ തെറ്റില്ല എന്നാൽ ഭക്ഷണത്തിന് ആവശ്യമുള്ളതിനാൽ കൂടുതൽ കഴിക്കുന്നത് നല്ലതല്ല എന്നാതായിരുന്നു മന്ത്രിയുടെ വിവാദ പഴഞ്ചൊല്ല്. എന്നാൽ ഇതിനെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയിരുന്നു. എന്നാൽ മന്ത്രിക്ക് പഴഞ്ചൊല്ല് മാറിപ്പോയതാണെന്നാണ് ബിജെപിയുടെ വിശദീകരണം.

kesav prasad

എന്നാൽ കേശവ് പ്രസാദ് പറഞ്ഞത് അദ്ദേഹത്തിന്റെ ഉള്ളിലുള്ളതാണെന്ന് കോൺഗ്രസ് വക്താവ് അമർനാഥ് അഗർവാൾ പറഞ്ഞു. കേശവ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊതുമരാമത്ത് വകുപ്പ് വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടത്തുന്നതെന്ന് അമർനാഥ് ആരോപിക്കുന്നു. എന്നാൽ യുപിയിലെ പൊതുമരാമത്ത് മന്ത്രിമാർക്ക് ഇത്തരത്തിലുള്ള അബദ്ധം പിണയുന്നത് ഇത് ആദ്യമായല്ല. എസ്പി നേതാവ് ശിവപാൽ യാദവിന് ഇതു പോലുള്ള സമാനമായ അബദ്ധം സംഭവിച്ചിട്ടുണ്ട്.. നിങ്ങൾ ചെയ്യേണ്ട ജോലി ചെയ്താൽ ഒരു ചെറിയ ഭാഗം നിങ്ങൾക്ക മോഷ്ടിക്കാം എന്നാൽ കൊള്ളയാകാൻ പാടില്ല എന്നായിരുന്നു അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്.

English summary
Prime Minister Narendra Modi may have declared a zero-tolerance approach towards corruption, but BJP leader and Uttar Pradesh’s deputy CM Keshav Prasad Maurya has an outlook more in line with that of his predecessor and Samajwadi Party leader Shivpal Yadav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X