Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശില്‍ ആറാം അങ്കം; മൂന്ന് മണി വരെ 46.70% പോളിംഗ്

Mar 03, 2022, 7:33 pm IST

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നാളെ വാരണാസി സന്ദർശിക്കും
Mar 03, 2022, 6:48 pm IST

പ്രതിപക്ഷം മഹാരാജാ സുഹെൽദേവിനെ ഓർക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണെന്ന് പ്രധാനമന്ത്രി മോദി
Mar 03, 2022, 6:26 pm IST

ഗോരഖ്പൂരിൽ 53.89 ശതമാനമാണ് പോളിങ്.
Mar 03, 2022, 6:25 pm IST

10 ജില്ലകളിലെ 57 നിയമസഭാ മണ്ഡലങ്ങളിലായി വൈകിട്ട് അഞ്ചുവരെ 53.31 ശതമാനം പോളിങ് രേഖപ്പെടുത്തി.
Mar 03, 2022, 5:48 pm IST

വൈകിട്ട് അഞ്ച് മണി വരെ 53.31 ശതമാനം പോളിങ് രേഖപ്പെടുത്തി
Mar 03, 2022, 5:35 pm IST

യുപിയിലെ ജനങ്ങൾ പരിവാർവാദി പാർട്ടികൾക്ക് തക്ക മറുപടി നൽകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
Mar 03, 2022, 5:22 pm IST

സംസ്ഥാനത്തിന്റെ തുടർച്ചയായ വികസനം ഉറപ്പാക്കാൻ ബിജെപിയുടെ വിജയം അനിവാര്യമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
Mar 03, 2022, 5:12 pm IST

പൂർവാഞ്ചൽ ബിജെപിയെ തുടച്ചുനീക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്ന് അഖിലേഷ് യാദവ്
Mar 03, 2022, 4:55 pm IST

യുപി തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിന് ശേഷവും പരിവാര്‍വാദി പാര്‍ട്ടികള്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചത് സ്ഥിരമായി ദൃശ്യമാണ്. യുപിയിലെ ജനങ്ങള്‍ മാര്‍ച്ച് 10ന് ഹോളി ആഘോഷിക്കും,'' പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Mar 03, 2022, 4:35 pm IST

കരിങ്കൊടി കാണിച്ച് പേടിപ്പിക്കാമെന്ന് കരുതേണ്ടെന്ന് ബിജെപിക്കാരോട് മമത
Mar 03, 2022, 4:23 pm IST

കൂടുതല്‍ പോളിംഗ് അംബേദ്കര്‍ നഗര്‍ (52.40%) കുറവ് പോളിംഗ് ബല്‍റാംപൂര്‍ (42.67%)
Mar 03, 2022, 4:10 pm IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Mar 03, 2022, 4:01 pm IST

മൂന്ന് മണി വരെ 46.70% പോളിംഗ്
Mar 03, 2022, 3:42 pm IST

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പം സംയുക്ത റാലി നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജി
Mar 03, 2022, 3:26 pm IST

പോളിംഗിന്റെ തലേന്ന് ആളുകള്‍ക്ക് പണം വിതരണം ചെയ്തെന്ന് ആരോപിച്ച് ഫാസില്‍നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുന്‍ യുപി മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Mar 03, 2022, 3:03 pm IST

യുപി മന്ത്രി ഉപേന്ദ്ര തിവാരി വോട്ട് രേഖപ്പെടുത്തുന്നു
Mar 03, 2022, 2:49 pm IST

കോവിഡ് -19 പാന്‍ഡെമിക് സമയത്ത് തന്റെ ബിജെപി സര്‍ക്കാര്‍ പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൗന്‍പൂരില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
Mar 03, 2022, 2:30 pm IST

യുപിയില്‍ രാമരാജ്യം സ്ഥാപിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെന്ന് ബിജെപി എംപി രവി കിഷന്‍
Mar 03, 2022, 2:17 pm IST

ഉയര്‍ന്ന പോളിംഗ് അംബേദ്കര്‍ നഗറില്‍ (40.60%), കുറഞ്ഞ പോളിംഗ് ബല്‍റാംപൂരില്‍ (29.89%)
Mar 03, 2022, 1:54 pm IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Mar 03, 2022, 1:46 pm IST

വോട്ടിംഗ് സമാധാനപരമായി പുരോഗമിക്കുന്നെന്ന് അഡീഷണല്‍ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍
Mar 03, 2022, 1:32 pm IST

ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ സന്യാസിമാര്‍ വോട്ട് ചെയ്ത ശേഷം
Mar 03, 2022, 1:18 pm IST

യുപി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു
Mar 03, 2022, 12:59 pm IST

മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിംഗ് വോട്ട് ചെയ്യുന്നു
Mar 03, 2022, 12:39 pm IST

യുപിയിലെ ആറാം ഘട്ട വോട്ടെടുപ്പിനിടെ ഒരു ബൂത്തില്‍ നിന്നുള്ള കാഴ്ച
Mar 03, 2022, 12:24 pm IST

ഗൊരഖ്പൂരില്‍ യോഗിയെ തോല്‍പ്പിക്കുമെന്ന് എസ്പി സ്ഥാനാര്‍ത്ഥി ശുഭാവതി ശുക്ല
Mar 03, 2022, 12:06 pm IST

വോട്ടെടുപ്പ് പുരോഗമിക്കുന്നു
Mar 03, 2022, 11:50 am IST

കൂടുതല്‍ പോളിംഗ് സിദ്ധാര്‍ത്ഥ് നഗറില്‍ (23.42%), കുറവ് പോളിംഗ് ബല്‍റാംപൂരില്‍ (18.98%)
Mar 03, 2022, 11:37 am IST

നിഷാദ് പാര്‍ട്ടി സ്ഥാപകന്‍ സഞ്ജയ് നിഷാദ് സംസാരിക്കുന്നു
Mar 03, 2022, 11:24 am IST

വോട്ട് ചെയ്ത ശേഷം യോഗി ആദിത്യനാഥ്
READ MORE

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ആറാം ഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഗോരഖ്പൂര്‍, അംബേദ്കര്‍നഗര്‍, ബല്ലിയ, ബല്‍റാംപൂര്‍, ബസ്തി, ദിയോറിയ, കുശിനഗര്‍, മഹാരാജ്ഗഞ്ച്, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ത്ഥനഗര്‍ എന്നിങ്ങനെ പത്ത് ജില്ലകളിലെ 57 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 11 എണ്ണം സംവരണ മണ്ഡലങ്ങളാണ്. 676 മത്സരാര്‍ത്ഥികളാണ് രംഗത്തുള്ളത്.

ഇതില്‍ 5 പേര്‍ ബിജെപി മന്ത്രിമാരാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂര്‍ ആണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കപ്പെടുന്ന മണ്ഡലം. കൃഷിമന്ത്രി സൂര്യ പ്രതാപ് ഷാഹി, വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്, സംസ്ഥാന മന്ത്രിമാരായ ശ്രീറാം ചൗഹാന്‍, ജയ് പ്രകാശ് നിഷാദ് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍.

up
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+