സോഷ്യല് മീഡിയയില്‍ സജീവമാണോ?സ്ഥാനാര്‍ത്ഥിയാകാന്‍ അവസരമൊരുക്കി ബിജെപി രംഗത്ത്, എന്താണ് സംഭവം?
മീററ്റ്: ഫേസ്ബുക്ക് പേജും അതില്‍ 25,000 ലൈക്കുമുണ്ടെങ്കില്‍ 2017 ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അവസരമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഇതേ സമയം ട്വിറ്ററില്‍ 25,000 പിന്തുടര്‍ച്ചക്കാരും വേണമെന്നാണ് മാനദണ്ഡം.
പാര്‍ട്ടിയുടെ ഈ നിര്‍ദേശത്തെ ഉത്തര്‍പ്രദേശിലെ നേതാക്കള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു. ഇതേ സമയം പാര്‍ട്ടിയുടെ നിര്‍ദേശത്തെ പ്രാവര്‍ത്തികമാക്കാന്‍ നേതാക്കള്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ്. അടുത്ത മൂന്നുമാസത്തിനുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ലക്ഷ്മികാന്തിന്റെ വിശ്വാസം. നിലവില്‍ അദ്ദേഹത്തിന് 10,000 ട്വിറ്റര്‍ പിന്തുടര്‍ച്ചയുണ്ട്.

മുസാഫിര്‍ കലാപത്തിലെ പ്രതിയായ ഷാംലി എംഎല്‍എയായ സുരേഷ് റെയ്‌നയ്ക്ക് 12,856 ട്വിറ്റര്‍ പിന്തുടര്‍ച്ചക്കാരനും മീററ്റിലെ ബിജെപി എംപിയായ രാജേന്ദ്ര അഗര്‍വാളിന് 13,957 ഫേസ്ബുക്ക് ലൈക്കുമുണ്ട്.
ഇതേ സമയം ഇതിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ജനപിന്തുണയാണോ ഒരു നേതാവിന്റെ ശക്തി തെളിയിക്കുന്നതെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications