കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിയാണ്, ബിജെപി രാജ്യത്തിന് സുരക്ഷ നല്‍കുമെന്ന് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് സാധാരണ തിരഞ്ഞെടുപ്പ് അല്ലെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് യുപിയില്‍ നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. യുപി തിരഞ്ഞെടുപ്പ് ഏതെങ്കിലും ഒരു നേതാവിനെ എംഎല്‍എ, മന്ത്രി, മുഖ്യമന്ത്രി എന്നിവയാക്കാനുള്ളതാണ്. അതുകൊണ്ട് ഒരു വ്യക്തിയെയോ പാര്‍ട്ടിയെയോ അല്ല തിരഞ്ഞെടുക്കേണ്ടത്. രാജ്യത്തിന് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ ഭാവിയായിരിക്കണം ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. മഥുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹം. ശ്രീ ബങ്കി ബിഹാരി ക്ഷേത്രം അമിത് ഷാ സന്ദര്‍ശിച്ചു.

സാമന്തയാണ് വിവാഹ മോചനത്തിന് തുടക്കമിട്ടത്, നാഗചൈതന്യക്ക് പ്രശ്‌നം അക്കാര്യത്തിലെന്ന് നാഗാര്‍ജുനസാമന്തയാണ് വിവാഹ മോചനത്തിന് തുടക്കമിട്ടത്, നാഗചൈതന്യക്ക് പ്രശ്‌നം അക്കാര്യത്തിലെന്ന് നാഗാര്‍ജുന

1

എസ്പിക്കെതിരെയും അഖിലേഷ് യാദവിനെതിരെയും അമിത് ഷാ തുറന്നടിച്ചു. അഖിലേഷിന് സംസ്ഥാനത്തെ ക്രമമാധാന പാലനത്തെ പറ്റി പറയാന്‍ യാതൊരു അവകാശവുമില്ല. അഖിലേഷ് ഞങ്ങളോട് പറഞ്ഞത് എന്നാണ് രാമക്ഷേത്രം നിര്‍മിക്കുകയെന്നാണ്. ഞങ്ങളെ അദ്ദേഹത്തെ അയോധ്യയിലേക്ക് ക്ഷണിക്കാം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹവും വരണമെന്നും അമിത് ഷാ പരിഹസിച്ചു. ഏതെങ്കിലും സര്‍ക്കാര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ നോക്കിയിട്ടുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. രാജ്യ സുരക്ഷയ്ക്കാണ് ബിജെപി എപ്പോഴും പ്രാധാന്യം നല്‍കുന്നത്. രാജ്യത്തിനും യുപിക്കും വേറൊരു സര്‍ക്കാരും സുരക്ഷ നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയല്ലാതെ ഏതെങ്കിലും സര്‍ക്കാരിന് കശ്മീരിനെ സുരക്ഷിതമാക്കാന്‍ സാധിക്കുമോയെന്ന് അമിത് ഷാ ചോദിക്കുന്നു. നേരത്തെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിരുന്നു. അതിര്‍ത്തികളെന്തിനാണെന്നായിരുന്നു ഒരു എസ്പി നേതാവ് മുമ്പ് ചോദിച്ചത്. ഇപ്പോള്‍ ഒരു പക്ഷിയെ പോലും ആര്‍ക്കും കൊല്ലാന്‍ കഴിയില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ബിജെപി സര്‍ക്കാരാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. ബ്രാജ് മേഖല എപ്പോഴും ബിജെപിക്കാണ് വോട്ട് ചെയ്യാറുള്ളത്. മഥുരയുടെ വികസനം ബിജെപി സാധ്യമാക്കിയത്. എസ്പിയും ബിഎസ്പിയും എപ്പോഴും ഒരു ജാതിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ബിജെപി എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. അതോടെ ജാതി രാഷ്ട്രീയം അവസാനിച്ചെന്നും അമിത് ഷാ പറഞ്ഞു.

കുടുംബ രാഷ്ട്രീയവും പ്രീണനവും എസ്പിയുടെയും ബിഎസ്പിയുടെയും മുഖമുദ്രയായിരുന്നു. ക്രിമിനലുകള്‍ യുപി ജനതയെ അഞ്ച് വര്‍ഷം മുമ്പ് വേട്ടയാടിയിരുന്നു. സ്ത്രീകള്‍ ഇവിടെ അരക്ഷിതാവസ്ഥയിലായിരുന്നു. ഇന്ന് ബിജെപി അതിനെതിരെ നടപടി എ ടുക്കുമ്പോള്‍ അഖിലേഷ് യാദവ് ദു:ഖിതനാണ്. അസം ഖാന്‍, മുക്താര്‍ അന്‍സാര്‍ എന്നിവരൊക്കെ അകത്തായി. രണ്ടായിരം കോടിയുടെ മൂല്യമുള്ള ഭൂമിയാണ് മാഫിയയില്‍ നിന്ന് പിടിച്ചെടുത്തത്. യോഗി സര്‍ക്കാരിന്റെ മിടുക്കാണിത്. കുറ്റകൃത്യ നിരക്കുകള്‍ കുറഞ്ഞ് വരികയാണ്. അഖിലേഷിന്റെ കൈയ്യില്‍ ഭരണം പോയാല്‍ അത് ക്രിമിനലുകള്‍ക്ക് ഭരണം പോകുന്നതിന് തുല്യമാണെന്നും അമിത് ഷാ വ്യക്തമാക്കി.

'ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം''ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം'

English summary
up election for country's future bjp will always protect country says amit shah in mathura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X