കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളവും ത്രിപുരയും മതിയെടോ!ഉത്തര്‍പ്രദേശില്‍ ഇടതുപാര്‍ട്ടികള്‍ വട്ടപ്പൂജ്യം!

സിപിഐ 80 സീറ്റിലും, സിപിഐഎം 26 സീറ്റിലും, സിപിഐ(എംഎല്‍) 33 സീറ്റിലുമാണ് മത്സരിച്ചത്.

Google Oneindia Malayalam News

വാരണാസി: ബിജെപി തരംഗത്തില്‍ തകര്‍ന്നടിഞ്ഞത് സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളുടെ സ്വപ്‌നങ്ങളാണ്. രണ്ടു പതിറ്റാണ്ടിനിടെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനാകാതിരുന്ന ഇടതുമുന്നണി ഇത്തവണ ഒരു സീറ്റെങ്കിലും നേടിയെടുക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു.

140 സീറ്റുകളിലാണ് ഇടതുമുന്നണി മത്സരിച്ചത്. സിപിഐ 80 സീറ്റിലും, സിപിഐഎം 26 സീറ്റിലും, സിപിഐ(എംഎല്‍) 33 സീറ്റിലുമാണ് മത്സരിച്ചത്. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, എസ് യുസിഐ തുടങ്ങിയ പാര്‍ട്ടികളും ഇടതുമുന്നണിക്കായി വിവിധ സീറ്റുകളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഒരിടത്തുപോലും ഇടതുപാര്‍ട്ടികള്‍ക്ക് മുന്നേറ്റം നടത്താനായില്ലെന്ന് മാത്രമല്ല,മിക്ക മണ്ഡലങ്ങളും ദയനീയമായാണ് പരാജയപ്പെട്ടത്.

തകര്‍ന്നടിഞ്ഞു...

തകര്‍ന്നടിഞ്ഞു...

ഒരു കാലത്ത് സിപിഐഎം, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഉത്തര്‍പ്രദേശില്‍ മികച്ച ജനപിന്തുണയുണ്ടായിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിരുന്ന ഇടതുപാര്‍ട്ടികളുടെ തകര്‍ച്ചയ്ക്ക് കാരണം പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയായിരുന്നു. 1996ന് ശേഷം ഒരു സീറ്റിലും ഇടതുപാര്‍ട്ടികള്‍ക്ക് വിജയിക്കാനായിട്ടില്ല.

1996ന് ശേഷം....

1996ന് ശേഷം....

1996ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇടതു സ്ഥാനാര്‍ത്ഥികള്‍ അവസാനമായി തിരഞ്ഞെടുക്കപ്പെട്ടത്. നാല് സീറ്റുകളാണ് 1996ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേടാനായത്. 1974ല്‍ ഇടതുപാര്‍ട്ടികള്‍ക്ക് 18 സീറ്റ് ലഭിച്ചിരുന്നു.

സഖ്യമുണ്ടാക്കാനായില്ല...

സഖ്യമുണ്ടാക്കാനായില്ല...

ഉത്തര്‍പ്രദേശിലെ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ചയാണ് സിപിഐ, സിപിഐഎം തുടങ്ങിയ ഇടതുപാര്‍ട്ടികള്‍ക്ക് തിരിച്ചടിയായത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കടന്നാക്രമിച്ച് ഒരു സീറ്റെങ്കിലും നേടാമെന്നായിരുന്നു ഇടതിന്റെ സ്വപ്നം. കോണ്‍ഗ്രസ്-സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആ നീക്കവും പരാജയപ്പെട്ടു. മായവതിയും ഇടതുപാര്‍ട്ടികളെ തള്ളിക്കളഞ്ഞതോടെയാണ് ഇടുമുന്നണിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

English summary
left parties again failed in up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X