വോട്ടെണ്ണല്‍ ആരംഭിച്ചു: ആദ്യ സൂചനയില്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നില്‍
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. ആദ്യ സൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി ജെ പിക്ക് അനുകൂലാണ്. രാജ്യം ഏറെ ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയാണ് മുന്നില്‍. രണ്ട് സീറ്റുകളാണ് ഭരണകക്ഷിയായ ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. അഖിലേഷ് യാദവ് നയിക്കുന്ന എസ്പി-ആർ എല്‍ ഡി സഖ്യവും ലീഡ് നിലയില്‍ മുന്നേറുന്നുണ്ട്. ആറ് സീറ്റുകളിലാണ് എസ്പി സഖ്യത്തിന്റെ മുന്നേറ്റം.
ബി ജെ പി അധികാരത്തിലുള്ള മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡിലും അവർ തന്നെയാണ് മുന്നില്‍. ഇതുവരെ 5 മണ്ഡലങ്ങിലെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബി ജെ പി മൂന്നിടത്തും കോണ്‍ഗ്രസ് 2 ഇടത്തുമാണ് മുന്നേറുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്ത് വന്ന് എക്സിറ്റ് പോളുകളില്‍ യുപിയില്‍ ബി ജെ പി തന്നെ അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചനം.

ബി ജെ പിക്ക് കഴിഞ്ഞ തവണത്തെ സീറ്റ് നിലയിലേക്ക് ഏത്താന്‍ സാധിക്കില്ലെങ്കിലും അധികാരത്തില്‍ തുടരാനുള്ള അഗംബലം അവർക്ക് ലഭിക്കുമെന്നായിരുന്നു ഭൂരിപക്ഷം സർവേകളും അഭിപ്രായപ്പെട്ടിരുന്നത്. ബി ജെ പി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ വരുമോ അതോ എസ്പി അധികാരം പിടിക്കുമോയെന്നും ഉച്ചയോടെ തന്നെ അറിയാന്‍ സാധിച്ചേക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മോശം പ്രകടനമാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.
Recommended Video
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 403 ആണ് യുപി നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.












Click it and Unblock the Notifications