ഉത്തർപ്രദേശിലെ കോൺഗ്രസ് വീഴ്ച ദയനീയം, ചെറുപാർട്ടികൾക്കും പിന്നിൽ ഏഴാമത്
ദില്ലി: ഏറെക്കാലം ഭരിച്ച ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ച സമാനതകളില്ലാത്തതാണ്. രാജ്യത്തെ ഏറ്റവും പഴക്കമുളള ദേശീയ പാര്‍ട്ടി ഉത്തര്‍ പ്രദേശില്‍ ചെറുകക്ഷികള്‍ക്കും പിന്നിലാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത് 7 സീറ്റുകളില്‍ ആണെങ്കില്‍ ഇത്തവണ നേട്ടം അതിലും താഴെയാണ്. 403 നിയമസഭാ സീറ്റുകളുളള ഉത്തര്‍പ്രദേശില്‍ ഇതുവരെ 2 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
248 സീറ്റുകളില്‍ മുന്നേറുന്ന ബിജെപിയ്ക്കും 114 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സമാജ്വാദ് പാര്‍ട്ടിക്കും 12 വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന അപ്‌നാദളിനും രാഷ്ട്രീയ ലോക് ദളിനും 7 സീറ്റുകളില്‍ ലീഡുളള നിര്‍ബല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദളിനും 5 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്കും പിന്നില്‍ ഏഴാം സ്ഥാനത്താണ് കോണ്‍ഗ്രസുളളത്.

വോട്ട് ശതമാനക്കണക്കിലും കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. 2.39 ശതമാനം മാത്രമാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന വോട്ട്. 2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 6.25 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും യുപിയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നിലയും വോട്ട് ശതമാനവും കുറഞ്ഞ് വരുന്നതാണ് കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 312 സീറ്റും 24.7 ശതമാനം വോട്ടുമായിരുന്നു ഉത്തര്‍ പ്രദേശില്‍ ബിജെപി നേടിയത്. ഇത്തവണ വോട്ട് ശതമാനം ഇരട്ടിയാക്കിയിരിക്കുകയാണ് ബിജെപി. 41.89 ശതമാനം വോട്ടാണ് യുപിയില്‍ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.
രണ്ടാമതുളള എസ്പിക്ക് വോട്ട് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ത്താനായി. എസ്പിക്ക് 31.85 ശതമാനം വോട്ടാണ് ഉളളത്. 114 സീറ്റുകളില്‍ എസ്പി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. 2017ല്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിയ്ക്ക് കിട്ടിയ വോട്ട് 21.82 ശതമാനം ആയിരുന്നു. ഉത്തര്‍പ്രദേശിലെ മറ്റൊരു പ്രധാന പാര്‍ട്ടിയായ മായാവതിയുടെ ബിഎസ്പിയുടേയും ദയനീയ തകര്‍ച്ചയ്ക്കാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ തവണ 19 സീറ്റുകളില്‍ വിജയവും 22.23 ശതമാനം വോട്ടും ബിഎസ്പിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ബിഎസ്പി ലീഡ് ചെയ്യുന്നത് വെറും ഒരു സീറ്റില്‍ മാത്രമാണ്. വോട്ട് ശതമാനമാകട്ടെ 12.75ലേക്ക് ഇടിഞ്ഞു.












Click it and Unblock the Notifications