കണക്ക് കൂട്ടലുകൾ പിഴച്ച് സ്വാമി പ്രസാദ് മൗര്യ; ഫാസിലാപൂർ നഗറിൽ തിരിച്ചടി
ദില്ലി; തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ബി ജെ പി വിട്ട് സമാജ്വാദി പാർട്ടിയിലെത്തിയ മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് ഫാസിലാപൂർ നഗറിൽ കനത്ത തിരിച്ചടി. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഗംഗാ സിംഗ് കുശ്വാഹയുടെ മകൻ സുരേന്ദ്ര കുശ്വാഹയാണ് മണ്ഡലത്തിൽ ലിഡ് ചെയ്യുന്നത്.
ബി ജെ പി ക്യാമ്പിന് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു ഒ ബി സി നേതാവായ സ്വാമി പ്രസാദ് മൗര്യ പാർട്ടി വിട്ട് എസ് പിക്കൊപ്പം ചേർന്നത്. മൗര്യയ്ക്ക് പിന്നാലെ 13 ഓളം എം എൽ എമാർ ഉൾപ്പെടെയുള്ളവർ ബി ജെ പി വിട്ടിരുന്നു. ബി ജെ പിയിൽ നിന്നും രാജിവെച്ചെങ്കിലും തന്റെ കോട്ടയായ പദ്രൗനയിൽ തന്നെ മൗര്യ മത്സരിക്കുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ മൗര്യയെ പൂട്ടുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രിയെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിച്ച് ബി ജെ പി പോരാട്ടം കടുപ്പിച്ചു. ഇതോടെ സുരക്ഷിത സീറ്റായ ഫസിലാപൂർ നഗറിൽ എസ് പി മൗര്യയ്ക്ക് സീറ്റ് നൽകിയത്.

2012 ലും 2017 ലും ബി ജെ പിക്ക് വേണ്ടി ഗംഗാ സിംഗ് കുശ്‌വാഹയായിരുന്നു ഫസിൽനഗറിൽ വിജയിച്ചത്. 2017 ൽ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കുശ്വാഹ മണ്ഡലത്തിൽ നിന്നും വിജയിച്ചത്.
രാഷ്ട്രീയ പാർട്ടികളുടെ കണക്കനുസരിച്ച്, ഫാസിൽനഗർ നിയമസഭാ മണ്ഡലത്തിലെ മുസ്ലീം ജനസംഖ്യ 90,000 ആണ്. 55,000 മൗര്യ കുശ്വാഹകളും 50,000 യാദവരും 30,000 ബ്രാഹ്മണരും 40,000 കുർമി-സന്യാസിമാരും 30,000 ദളിതരും 80,000 വൈശ്യരും ഉണ്ട്.












Click it and Unblock the Notifications