Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി പുതിയ കാലത്തെ വിവേകാനന്ദന്‍; യോഗി-മോദി ദ്വയത്തെ തകര്‍ക്കാനാവില്ലെന്ന് ആര്‍എസ്എസ്

ന്യൂദല്‍ഹി: 2022 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 255 സീറ്റുകള്‍ നേടി ബി ജെ പി വ്യക്തമായ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര സംഘനയായ ആര്‍ എസ് എസ് ( രാഷ്ട്രീയ സ്വയംസേവക് സംഘം). വ്യക്തമായ സന്ദേശം നല്‍കുന്ന ഫലമാണിതെന്നും അടുത്ത കുറച്ച് വര്‍ഷത്തേക്ക് നരേന്ദ്ര മോദി-യോഗി ആദിത്യനാഥ് ജോഡിക്ക് മത്സരമില്ലെന്നും ആര്‍ എസ് എസ് നിര്‍വാഹക സമിതി അംഗം രാം മാധവ് ദി പ്രിന്റിനോട് പറഞ്ഞു.

ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ ആര്‍ക്കും യോഗി ആദിത്യനാഥിന് തുല്യനാകാന്‍ കഴിയില്ലെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ ചില കാരണങ്ങളുണ്ടാകണം. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ (യോഗി ആദിത്യനാഥ്) സത്യസന്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. അതിനാലാണ് പ്രതിപക്ഷം അദ്ദേഹത്തെ അല്ലെങ്കില്‍ ബി ജെ പിയെ 'ഹിന്ദുത്വ പാര്‍ട്ടി' എന്ന് വിളിച്ചത്. യോഗി ആദിത്യനാഥ് നിഷ്പക്ഷനും വിവേചന രഹിതനുമാണ്, രാം മാധവ് പറഞ്ഞു.

1

യു പി മുഖ്യമന്ത്രി ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തിപരമായ വിജയവും രേഖപ്പെടുത്തിയിരിക്കുകയാണ്. തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ ഗോരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടിയിരിക്കുകയാണ്. അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ശേഷം 37 വര്‍ഷത്തിനിടെ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ യു പി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

2

2022 ലെ യുപി തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വന്‍ വിജയമാണ് നേടിയതെന്ന് ആര്‍ എസ് എസ് പ്രാദേശിക ഭാരവാഹികളും പറഞ്ഞു. സംസ്ഥാനത്തുടനീളം പ്രചാരണം നടത്തി പാര്‍ട്ടിയുടെ പരമോന്നത നേതാവെന്ന നിലയില്‍ നരേന്ദ്ര മോദി വിജയത്തിന് സംഭാവന നല്‍കി. എന്നാല്‍ അതിലുപരിയായി, യോഗി ജിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനമാണ് പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചത്, ''ഗോരക്ഷിന്റെ (ഗോരഖ്പൂര്‍ സോണ്‍) പ്രാന്ത പ്രചാരക് (സോണ്‍ മേധാവി) സുഭാഷ് പറഞ്ഞു. ഇവിടെ 62 സീറ്റുകളുടെ നേതൃ ചുമതല നിര്‍വഹിച്ചത് സുഭാഷ് ആയിരുന്നു.

3

ഞങ്ങള്‍ കഴിഞ്ഞ നാല് മാസമായി അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകളുമായി സംസാരിക്കുകയും സ്ഥിതിഗതികള്‍ വിശകലനം ചെയ്യുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കെതിരെ ഒരു വികാരവും ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ അദ്ദേഹം നടത്തുന്നത് സംഘപരിവാറിന്റെ മൂല്യങ്ങളുടെ പ്രയോഗമാണെന്നും മറ്റ് ചിലര്‍ അദ്ദേഹത്തെ 'പുതിയ കാലത്തെ സ്വാമി വിവേകാനന്ദന്‍' എന്നും പ്രശംസിച്ചു. ജനങ്ങളെ സേവിക്കാനുള്ള സമര്‍പ്പണത്തിലും ഇച്ഛാശക്തിയിലും നമ്മുടെ നവയുഗ സ്വാമി വിവേകാനന്ദനാണ് യോഗിയെന്നായിരുന്നു ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പറഞ്ഞത്.

4

യോഗിയും മോദിയും പരസ്പര പൂരകങ്ങളാണ്. 2014 ല്‍ മോദി അധികാരത്തില്‍ വരികയും 2017ല്‍ യോഗിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. രാജ്യത്തിനുവേണ്ടി സംഘപരിവാര്‍ കാണുന്ന സ്വപ്നങ്ങളാണ് ഈ മോദി-യോഗി കൂട്ടുകെട്ട് പൂര്‍ത്തീകരിക്കുക. അവര്‍ രാഷ്ട്രവുമായി സ്വയം തിരിച്ചറിഞ്ഞു, സംഘം (ആര്‍ എസ് എസ്) ഉള്‍ക്കൊള്ളുന്ന മൂല്യങ്ങളുടെയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ധാര്‍മ്മികതയുടെയും പ്രകടനമാണ് യോഗിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ വന്‍ വിജയത്തോടെയാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥും ബി ജെ പിയും തുടര്‍ ഭരണം സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+