എസ്.സി മണ്ഡലങ്ങളില്‍ വന്‍നേട്ടമുണ്ടാക്കി അഖിലേഷും കൂട്ടരും; തിരിച്ചടി നേരിട്ട് ബിജെപി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പട്ടികജാതി സീറ്റുകളില്‍ തിരിച്ചടി നേരിട്ട് ബി ജെ പി. 2017 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ ഇടിവാണ ബി ജെ പിയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലങ്ങളില്‍ നേരിട്ടത്. അതേസമയം പട്ടികവര്‍ഗ മണ്ഡലങ്ങളില്‍ ആകെയുള്ള രണ്ട് സീറ്റും ബി ജെ പി തന്നെ നിലനിര്‍ത്തി. 403 നിയമസഭാ മണ്ഡലങ്ങളില്‍ 84 സീറ്റുകള്‍ പട്ടികജാതി സംവരണമാണ്. രണ്ടെണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലവും. 2017 ല്‍ പട്ടികജാതി സംവരണ സീറ്റുകളില്‍ 69 സീറ്റുകള്‍ ബി ജെ പി നേടിയിരുന്നു.
സമാജ് വാദി പാര്‍ട്ടിയ്ക്ക് ഏഴ്, ബി എസ് പിക്ക് രണ്ട്, സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബി എസ് പി) മൂന്ന്, അപ്നാ ദള്‍ (സോനേലാല്‍) രണ്ട്, ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്നിങ്ങനെയാണ് മറ്റ് കക്ഷി നില. 2017ലെ തിരഞ്ഞെടുപ്പില്‍ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും (എസ് ബി എസ് പി) അപ്നാ ദളും (എസ്) ബിജെപിയുടെ സഖ്യകക്ഷികളായിരുന്നു. അന്ന് ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 74 സീറ്റുകളാണ് നേടിയത്.

എന്നാല്‍ വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ച 2022-ലെ തിരഞ്ഞെടുപ്പില്‍, ബി ജെ പിയും അതിന്റെ സഖ്യകക്ഷിയായ അപ്നാ ദളും (എസ്) 63 സീറ്റുകളാണ് നേടിയത്. 2017-നെ അപേക്ഷിച്ച് 11 എണ്ണം കുറവാണ്. മറ്റൊരു ബി ജെ പി സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി ഒരു സംവരണ സീറ്റിലും മത്സരിച്ചിരുന്നില്ല. 2022 ലെ തിരഞ്ഞെടുപ്പില്‍ എസ് പി, രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി), മറ്റ് ചെറിയ പാര്‍ട്ടികള്‍ എന്നിവരുമായി എസ് ബി എസ് പി സഖ്യത്തിലായിരുന്നു. 16 സംവരണ സീറ്റുകളില്‍ എസ് പിയും മൂന്ന് സീറ്റുകളില്‍ എസ് ബി എസ് പിയും ഒരു സീറ്റില്‍ ആര്‍ എല്‍ ഡിയും വിജയിച്ചു.

മൊത്തത്തില്‍, എസ്പിയും സഖ്യകക്ഷികളും ഒരുമിച്ച് 20 പട്ടികജാതി സംവരണ സീറ്റുകള്‍ നേടി. 2017 ല്‍ രണ്ട് എസ് സി സംവരണ സീറ്റുകള്‍ ബി എസ് പി നേടിയിരുന്നുവെങ്കിലും 2022ല്‍ ഒന്നും നേടിയില്ല. ബി എസ് പി ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഭാഗമായി കര്‍ഹാല്‍, ജസ്വന്ത്നഗര്‍ തുടങ്ങിയ അണ്‍ റിസര്‍വ്ഡ് സീറ്റുകളില്‍ ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി.

2017നെ അപേക്ഷിച്ച് സംവരണ സീറ്റുകളില്‍ എസ് പി നേട്ടമുണ്ടാക്കിയെങ്കിലും ബി ജെ പി ഉയര്‍ന്ന വിജയ മാര്‍ജിന്‍ രേഖപ്പെടുത്തി. 2022ല്‍ ബി ജെ പിക്ക് എസ് സി സീറ്റുകളില്‍ വിജയിക്കുന്നതിനുള്ള ശരാശരി വോട്ടുകളുടെ മാര്‍ജിന്‍ 28,667 ആയിരുന്നു. എസ് പിയുടെ ശരാശരി മാര്‍ജിന്‍ 13967 ആയിരുന്നു. അതായത് ബി ജെ പിയുടെ ശരാശരി മാര്‍ജിനിന്റെ പകുതിയോളം. ആ വ്യത്യാസം സൂചിപ്പിക്കുന്നത് ബി എസ് പിയില്‍ നിന്ന് മാറിയ ദളിത് വോട്ടുകളില്‍ എസ് പിയേക്കാള്‍ വലിയ വിഹിതം ബി ജെ പിക്കാണ് എന്നതാണ്.

2017ല്‍ നേടിയ സംവരണ സീറ്റുകളില്‍ 2022-ല്‍ ബി ജെ പി എസ് പിയോട് ഒമ്പതും ആര്‍ എല്‍ ഡിയോട് ഒരെണ്ണവും തോറ്റു. യു പിയിലെ ജനസംഖ്യയുടെ 23 ശതമാനത്തിലധികം പട്ടികജാതിക്കാരാണ്, അവരില്‍ പകുതിയോളം പേരും ഉപജാതിയായ ജാതവ വിഭാഗത്തില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications