Get Updates
Get notified of breaking news, exclusive insights, and must-see stories!

മോശമായി കരുതരുത്, ഹോളിയാണ്!!! അഖിലേഷിനെയും രാഹുലിനെയും കൊന്നു കൊലവിളിച്ചു!!

യുപി തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് ട്രോള്‍ പൂരം

ദില്ലി: ഉത്തര്‍പ്രദേശ് നിയമ സഭാ തിരഞ്ഞെടുപ്പില്‍ എസ്പിക്കും കോണ്‍ഗ്രസിനുമേറ്റ ദയനീയ പരാജയത്തെ ട്രോളര്‍മാര്‍ ശരിക്കും ആഘോഷിക്കുകയാണ്. എസ്പിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്നു മല്‍സരിച്ചിട്ടും യുപിയില്‍ ബിജെപി തരംഗത്തിനു മുന്നില്‍ മുങ്ങിപ്പോവുകയായിരുന്നു. ഇതോയെയാണ് എസ്പിയുടെ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുംനേരെ ട്രോളര്‍മാര്‍ പൊങ്കാലയിട്ടത്.

ബുരാ നാ മാനോ, ഹോളീ ഹെ....

ഇതിനെ മോശമായി എടുക്കരുത്, ഹോളിയാണ് എന്നുള്ള തരത്തിലുള്ള ട്വീറ്റുകളാണ് നിരന്തരം പ്രത്യക്ഷപ്പെടുന്നത്.

അഖിലേഷ് തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയത് നന്നായെന്നും ഇപ്പോള്‍ പരാജയത്തിനു കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് അദ്ദേഹത്തിന് ആരോപിക്കാമെന്നുമായിരുന്നു ഒരു ട്വീറ്റ്.

തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം എങ്ങനെയിരിക്കുമെന്ന് പറഞ്ഞ് രാഹുല്‍ നിരാശനായി ഇരിക്കുന്ന ഫോട്ടോയാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അഖിലേഷ് തന്റെ അച്ഛനോടും രാഹുല്‍ തന്റെ അമ്മയോടും മാപ്പു പറയുകയാണെന്ന തരത്തിലുള്ളതായിരുന്നു മറ്റൊരു ട്വീറ്റ്.

പഞ്ചാബിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കായി കാംപയിന്‍ നടത്താന്‍ വരാതിരുന്നതിന് നന്ദി അറിയിച്ച് അമരീന്ദര്‍ സിങ് രാഹുല്‍ ഗാന്ധിക്ക് ബൊക്ക അയക്കുമെന്നായിരുന്നു ഒരു ട്വീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+