മുലായത്തിന്റെ വിശ്വസ്തന് ബിഎസ്പിയില്; ഇനിയും കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന് സൂചന
മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിംഗിനെതിരെ തുടരുന്ന നിലപാട് ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബിഎസ്പിക്ക് വേണ്ടി സമര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദില്ലി: അംബിക ചൗധരി ബിഎസ്പിയില് ചേര്‍ന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍്ടടി പ്രവര്‍ത്തകനുമായിരുന്നു അംബിക ചൗധരി.
സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും സ്ഥാനങ്ങളും അംഗത്വവും ഒഴിയുകയാണെന്നും അംബിക ചൗധരി പറഞ്ഞു. ബഹുജന്‍ സമാജ് പാര്‍ട്ടി സീറ്റില്‍ ബലിയയിലെ രസ്രയില്‍ മത്സരിക്കുമെന്നും ചൗധരി അറിയിച്ചു. മായാവതിക്കൊപ്പമാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

അംബിക ചൗധരിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മായാവതി അറിയിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിംഗിനെതിരെ തുടരുന്ന നിലപാട് ലജ്ജാവഹമാണ്. ഇനിയുള്ള കാലം ബിഎസ്പിക്ക് വേണ്ടി സമര്‍പ്പിക്കാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാജ്വാദി പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പേരുടെ കൊഴിഞ്ഞുപോക്കുണ്ടാവുമെന്നാണ് സൂചന. ഇതിനിടയില്‍ സമാജ്വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യ സാധ്യതയും തുലാസിലാണ്. 100 സീറ്റുകളാവശ്യപ്പെട്ട കോണ്‍ഗ്രസിന് 85 സീറ്റിലധികം നല്‍കില്ലെന്നാണ് അഖിലേഷിന്റെ തീരുമാനം. പുറത്തുവിട്ട രണ്ട് എസ്പി സ്ഥാനാര്‍ത്ഥി പട്ടികകളിലും കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാരുടെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് അഖിലേഷ് യാദവ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നിരിക്കെ കോണ്‍ഗ്രസിന് കനത്ത അവഹേളനമായി എസ്പി പട്ടിക.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications