കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം നടന്നിട്ടും കാര്യമില്ല, ബിജെപി മുന്നില്‍, 49 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരം നടന്നിട്ടും ബിജെപിയെ പിന്നോട്ടടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ. ദീര്‍ഘകാലം കര്‍ഷക സമരം നടന്ന മേഖലയില്‍ കൂടി സമാജ് വാദി പാര്‍ട്ടിയെ മറികടക്കാന്‍ ബിജെപിക്ക് സാധിച്ചിരിക്കുകയാണ്. പശ്ചിമ യുപിയില്‍ നിന്നാണ് ഏഴ് ഘട്ടമുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചത്. പശ്ചിമ യുപിയായിരുന്നു കര്‍ഷക സമരത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യ ഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലായി 58 സീറ്റുകളാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ ബിജെപി ഇതില്‍ 49 സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. എസ്പിക്ക് ആകെ 8 സീറ്റ് മാത്രമാണ് ലഭിക്കുക. ബിഎസ്പി ബാക്കിയുള്ള ഒരു സീറ്റ് ലഭിക്കും. ആര്‍എല്‍ഡിയെ കൊണ്ട് കാര്യമായ നേട്ടം എസ്പിക്ക് ഉണ്ടായില്ലെന്നും ഇതോടെ വ്യക്തമാവുകയാണ്. ഒപ്പം കോണ്‍ഗ്രസിനും തിരിച്ചടിയുണ്ടാവും.

1

2017ല്‍ ബിജെപി ഇതില്‍ 53 സീറ്റാണ് നേടിയത്. അതായത് ഇത്രയൊക്കെ പ്രതികൂല ഘടകമുണ്ടായിട്ടും ബിജെപിയെ അത് കാര്യമായി ബാധിച്ചിട്ടില്ല. എസ്പിയും ബിഎസ്പിയും രണ്ട് സീറ്റ് വീതമായിരുന്നു ആ സമയം നേടിയത്. ആര്‍എല്‍ഡി ഒരു സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ വെറും മൂന്ന് സീറ്റ് മാത്രമാണ് കര്‍ഷക പ്രക്ഷോഭമുണ്ടായിട്ടും ബിജെപിക്ക് കുറയും. കടുത്ത ബിജെപി വിരുദ്ധത രൂപപ്പെട്ടുവെന്ന വാദവും ഇതോടെ ദുര്‍ബലമാവും. 2017ല്‍ കോണ്‍ഗ്രസ് ഇവിടെ ഒറ്റ സീറ്റില്‍ വിജയിച്ചിരുന്നില്ല. ഇത്തവണ പ്രിയങ്കയുടെ നേതൃത്വമുണ്ടായിട്ടും കോണ്‍ഗ്രസ് പശ്ചിമ യുപിയില്‍ സംപൂജ്യരാവുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് അവകാശപ്പെടുന്ന മേഖലയാണിത്.

അതേസമയം രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പിനെ നേരിട്ട 55 സീറ്റുകളിലും സ്ഥിതി സമാനമാണ്. ഇതില്‍ 32 സീറ്റുകള്‍ ബിജെപി നേടുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നു. ഈ ഘട്ടത്തില്‍ എസ്പിയും ഭേദപ്പെട്ട പ്രകടനം നടത്തും. പ്രധാനമായും മുസ്ലീം വോട്ടര്‍മാര്‍ക്ക് ആധിപത്യമുള്ള മേഖലകളിലാണ് എസ്പിക്ക് നേട്ടമുണ്ടാവുക. 22 സീറ്റ് വരെ സമാജ് വാദി പാര്‍ട്ടി നേടിയേക്കും. ബിഎസ്പിക്കും കാര്യമായി ഒന്നും ചെയ്യാനാവില്ല. ഒരു സീറ്റാണ് അവര്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ നിന്ന് ലഭിക്കുക. 2017ല്‍ 55 സീറ്റ് ബിജെപി നേടിയിരുന്നു. എസ്പി 15 സീറ്റും കോണ്‍ഗ്രസ് രണ്ട് സീറ്റും നേടിയിരുന്നു. ബിഎസ്പിയും ആര്‍എല്‍ഡിയും ഒരു സീറ്റും നേടിയിരുന്നില്ല.

പശ്ചിമ യുപിയില്‍ 136 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 98 സീറ്റും ബിജെപി നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നത്. അതേസമയം സമാജ് വാദി പാര്‍ട്ടി 36 സീറ്റും നേടും. ബിഎസ്പി വെറും രണ്ട് സീറ്റിലൊതുങ്ങും. അതേസമയം യുപിയിലെ എക്‌സിറ്റ് പോള്‍ ഫലം എസ്പി-ആര്‍എല്‍ഡി സഖ്യത്തിനാണ് വലിയ തിരിച്ചടിയാവുക. പ്രാദേശിക വികാരം ശക്തമായി ഉയര്‍ത്തി കൊണ്ടുവരാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. കര്‍ഷക സമരത്തെ ബിജെപിക്കെതിരായി മാറ്റാനും സാധിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇതൊന്നും പ്രതിഫലിച്ചില്ല. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ യുപിയില്‍ ഒരു പാര്‍ട്ടിക്കും ഭരണതുടര്‍ച്ച ഉണ്ടായിട്ടില്ല.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
up exit polls 2022: bjp loose only three seats in farmers protest region predicts india today survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X