കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

37 വര്‍ഷത്തിനിടെ ആ ചരിത്രം തിരുത്തി ബിജെപി, അഖിലേഷ് ചോര്‍ത്തുന്നത് ഇവരുടെ വോട്ട്: സര്‍വേ ഫലം

Google Oneindia Malayalam News

ഉത്തര്‍പ്രദേശില്‍ എല്ലാ സര്‍വേയും ഒരുപോലെ പ്രവചിക്കുന്നത് ബിജെപിയുടെ വന്‍ വിജയമാണ്. ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ വന്‍ ജയമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. 2017ന്റെ തനിയാവര്‍ത്തനമാകും ഇത്തവണയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇത്രയൊക്കെ പ്രചാരണം നടത്തിയിട്ടും അഖിലേഷ് യാദവിന് ചോര്‍ത്താനായത് പ്രതിപക്ഷത്തിന്റെ വോട്ട് മാത്രമാണ്.

യുപിയില്‍ ബിജെപി 300 സീറ്റിലധികം നേടും, എസ്പി മൂന്നക്കം കടക്കില്ല, പ്രവചനം ഇങ്ങനെയുപിയില്‍ ബിജെപി 300 സീറ്റിലധികം നേടും, എസ്പി മൂന്നക്കം കടക്കില്ല, പ്രവചനം ഇങ്ങനെ

ബിജെപിയില്‍ നിന്ന് വേണ്ടത്ര വോട്ടുകള്‍ കിട്ടാത്തതാണ് അഖിലേഷിന് അനുകൂലമായി കാര്യങ്ങള്‍ വരാതിരിക്കാനുള്ള കാരണമെന്ന് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നു. സമാജ് വാദി പാര്‍ട്ടിക്ക് പ്രതീക്ഷിച്ചത് പോലെ ഇത്തവണ സീറ്റ് വര്‍ധിക്കാനായിട്ടുണ്ട്. പക്ഷേ അപ്പോഴും വിജയം ബിജെപിക്കൊപ്പം തന്നെയാണ്.

1

ഇന്ത്യാ ടുഡേ 2017ന് സമാനമായ വിജയം തന്നെ ഇത്തവണ ബിജെപിക്ക് യുപിയില്‍ പ്രവചിക്കുന്നുണ്ട്. 288 മുതല്‍ 326 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് അനുകൂലമായ ഘടകങ്ങള്‍ നിരവധിയുണ്ട്. സൗജന്യ റേഷന്‍, മാഫിയകളെ തുരത്താനുള്ള യോഗിയുടെ ബുള്‍ഡോസര്‍ ഇമേജ്, സ്ത്രീകളുടെ സുരക്ഷ, മോദി ഫാക്ടര്‍, യോഗിയുടെ ഹിന്ദുത്വം എന്നിവ കൃത്യമായി ഫലിച്ചുവെന്നാണ് വ്യക്തമാകുന്നത്. അതോടൊപ്പം വനിതാ വോട്ടുകള്‍ നിശബ്ദമായി ബിജെപിക്ക് അനുകൂലമായി ഫലിച്ചുവെന്നാണ് സീനിയര്‍ നേതാക്കള്‍ കരുതുന്നത്. പ്രധാനമായും രണ്ട് വര്‍ഷത്തേക്ക് കൊവിഡ് കാലത്ത് സൗജന്യ റേഷന്‍ അനുവദിച്ചത് ഗെയിം ചേഞ്ചറായി എന്നാണ് വ്യക്തമാകുന്നത്.

2

എസ്പി നേരിട്ട രണ്ടാമത്തെ പ്രശ്‌നം, മുമ്പുള്ള ഭരണത്തിലെ മോശം ക്രമസമാധാന പാലനമാണ്. ആ സമയത്തെ ഗുണ്ടായിസവും അക്രമവും തിരിച്ചുവരുമോ എന്ന് പല വോട്ടര്‍മാരും ഭയന്നു എന്ന് സര്‍വേകളില്‍ നിന്ന് വ്യക്തമാണ്. അതേസമയം എസ്പി പൂര്‍ണമായും തകര്‍ന്നുവെന്ന് പറയാനാവില്ല. 2017ല്‍ 47 സീറ്റ് മാത്രമാണ് എസ്പി നേടിയത്. എന്നാല്‍ വന്‍ കുതിപ്പ് തന്നെ ഇത്തവണ സമാജ് വാദി പാര്‍ട്ടിക്കുണ്ടാവും. എന്നാല്‍ ബീഹാറില്‍ തേജസ്വി യാദവിനുണ്ടായ അതേ അവസ്ഥ ഇത്തവണ എസ്പിക്കുണ്ടാവനും. ഭൂരിപക്ഷം കിട്ടില്ല. തൊഴിലില്ലായ്മ, തെരുവ് പശു പ്രശ്‌നം, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ബിജെപി ജയിക്കുന്നത് പ്രതിപക്ഷത്തിന്റെ വീര്യം ചോര്‍ത്തും.

3

ഇത്തവണ വലിയ ജാതി സമവാക്യത്തിനാണ് എസ്പി തുടക്കമിട്ടത്. പശ്ചിമ യുപിയില്‍ ആര്‍എല്‍ഡി, കിഴക്കന്‍ യുപിയില്‍ എസ്ബിഎസ്പി, എന്നിവരും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഒബിസി, കര്‍ഷക, ജാട്ട് വോട്ടുകള്‍ ഏകോപിപ്പിക്കാനായിരുന്നു അഖിലേഷിന്റെ ശ്രമം. എന്നാല്‍ എക്‌സിറ്റ് പോളുകളില്‍ നിന്ന് ഇതൊന്നും ഫലം കാണില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ബിജെപി നടത്തിയ. ഇന്റേണല്‍ സര്‍വേയില്‍ സീറ്റ് കുറയുമെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ രണ്ടാമതും ഭരണത്തില്‍ എത്തുമെന്നായിരുന്നു കണ്ടെത്തിയത്. 230 മുതല്‍ 270 സീറ്റ് വരെ ഇത്തവണ നേടുമെന്നും അവര്‍ പറഞ്ഞിരുന്നു. ബിജെപിയുടെ ഈ ഗ്രൗണ്ട് റിപ്പോര്‍ട്ട് ശരിവെക്കുന്ന സര്‍വേകളാണ് ഭൂരിഭാഗവും.

4

1985ന് ശേഷം ഒരു പാര്‍ട്ടി യുപിയില്‍ അധികാരത്തിലെത്തുന്ന ആദ്യമായിട്ടാണ്. അത് കൊണ്ട് സീറ്റ് കുറയുന്നതില്‍ പ്രശ്‌നമില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ശക്തരായ മുഖ്യമന്ത്രിമാരായ കല്യാണ്‍ സിംഗ്, രാജ്‌നാഥ് സിംഗ്, മുലായം സിംഗ് യാദവ്, മായാവതി, അഖിലേഷ് യാദവ് എന്നിവര്‍ക്കൊന്നും സാധിക്കാത്ത നേട്ടമാണിത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 300 സീറ്റില്‍ അ ധികം നേടുമെന്ന് പ്രചാരണത്തില്‍ ഉടനീളം പറഞ്ഞിരുന്നു. ഇത് ശരിവെക്കുകയാണ് ആക്‌സിസ്-മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കും, റാലികള്‍ക്കും വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഇത് സ്വാഭാവികമായ ഭരണമാറ്റത്തിന്റെ സൂചനയാണെന്ന് സമാജ് വാദി പാര്‍ട്ടി കരുതിയിരുന്നു.

5

എല്ലാ എക്‌സിറ്റ് പോളുകളും യുപിയില്‍ മായാവതിയുടെ ബിഎസ്പിയുടെയും കോണ്‍ഗ്രസിന്റെയും തകര്‍ച്ച പ്രവചിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിക്ക് വ്യക്തിപരമായുള്ള തിരിച്ചടിയാണിത്. കോണ്‍ഗ്രസിന്റെ വനിതാ ക്യാമ്പയിനെ ആരും ഏറ്റെടുത്തില്ല എന്ന് വ്യക്തമാണ്. ബ്രാഹ്മണ-മുസ്ലീം വോട്ടുകള്‍ ഏകോപിപ്പിക്കപ്പെടുമെന്ന മായാവതിയുടെ വാദങ്ങളും പൊളിഞ്ഞു. ജാദവ വോട്ടുകള്‍ ബിഎസ്പിക്കൊപ്പം തന്നെ നില്‍ക്കും. എക്‌സിറ്റ് പോള്‍ ഫലം ഇവര്‍ക്കാണ് വലിയ നിരാശ സമ്മാനിക്കുന്നത്. യുപി വീണ്ടും പിടിച്ചാല്‍ അത് യോഗിയുടെ സ്ഥാനം ബിജെപിയില്‍ ശക്തമാക്കും. മോദി-ഷാ കൂട്ടുകെട്ടിലേക്ക് വരെ യോഗി എത്തും. 200 റാലികളും റോഡ് ഷോകളും യോഗി മാത്രം നടത്തിയിട്ടുണ്ട്. യുപി ജയിച്ചാല്‍ രാജ്യത്തെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായും യോഗി മാറും.

6

ബിജെപിക്ക് ഇത്തവണ 35 സീറ്റാണ് നഷ്ടമാവുക. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും ഇത് തന്നെയായിരുന്നു ട്രെന്‍ഡ്. 284 നിയമസഭാ സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്തിരുന്നു. അതേസമയം കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. 2017ല്‍ 6.2 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2019ല്‍ 6.4 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന്റെ വോട്ട് മൂന്ന് ശതമാനമായി കുറയുമെന്ന് സര്‍വേ പറയുന്നു. പരമാവധി മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കാം. ബിജെപിക്ക് 46 ശതമാനം വോട്ട് ലഭിക്കും. 2017ലെ 41.4ല്‍ നിന്ന് അഞ്ച് ശതമാനത്തിന്റെ കുതിപ്പാണിത്. എസ്പി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 44 നിയമസഭാ സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നു. ഇതില്‍ നിന്നെല്ലാം വന്‍ മുന്നേറ്റം എസ്പി ഉണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ 65 സീറ്റില്‍ ലീഡുണ്ടായിരുന്നിടത്ത് നിന്നാണ് ബിഎസ്പി താഴോട്ട് വീഴുന്നത്.

Recommended Video

cmsvideo
ആം ആദ്മി അധികാരം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

യുപിയില്‍ അവസാന ഘട്ടത്തില്‍ ട്വിസ്റ്റ്, ഈ മണ്ഡലങ്ങള്‍ എങ്ങോട്ടും മാറാം, മോദിയുടെ കോട്ടയും സേഫല്ലയുപിയില്‍ അവസാന ഘട്ടത്തില്‍ ട്വിസ്റ്റ്, ഈ മണ്ഡലങ്ങള്‍ എങ്ങോട്ടും മാറാം, മോദിയുടെ കോട്ടയും സേഫല്ല

English summary
up exit polls 2022: bjp may change the history in uttar pradesh and return to powe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X