കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടി മുറിച്ചാല്‍ സര്‍ക്കാരിന്റെ വക ഒരു ലക്ഷംരൂപ; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുടുങ്ങിയതിങ്ങനെ

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലിപ്പോള്‍ പെണ്‍കുട്ടികളുടെ മുടി അപ്രത്യക്ഷമാകുന്നതാണ് വാര്‍ത്തകള്‍. ഒരു രാത്രികൊണ്ട് അല്ലെങ്കില്‍ ഉച്ചമയക്കത്തിനിടയില്‍ പെട്ടെന്ന് പെണ്‍കുട്ടികളുടെ മുടിമുറിക്കപ്പെടുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. അജ്ഞാതശക്തിയോ പ്രേതം പോലെ മറ്റെന്തോ ആണ് ഇതിന് പിന്നിലെന്നാണ് ഗ്രാമവാസികളുടെ സംസാരം.

എന്നാല്‍, ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡില്‍ സമാനരീതിയില്‍ പെണ്‍കുട്ടിയുടെ മുടി മുറിക്കപ്പെട്ടപ്പോള്‍ അതിന് പിന്നിലെ രഹസ്യം പോലീസ് പുറത്തുകൊണ്ടുവന്നു. ലാരു ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുടെ മുടിയാണ് കഴിഞ്ഞദിവസം മുറിക്കപ്പെട്ടത്. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടിയെ ഉടന്‍ സമീപമുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

girl-3

സംഭവമറിഞ്ഞ പോലീസിന് പെണ്‍കുട്ടിയില്‍നിന്നോ ബന്ധുക്കളില്‍ നിന്നോ തുടക്കത്തില്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ അജ്ഞാത ജീവിയുടെ ആക്രമണത്തിന്റെ ഞെട്ടലിലാണെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. പിന്നീട് പോലീസ് ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരളഴിഞ്ഞത്.

വീട്ടുകാരെ ഓരോരുത്തരെയായി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീടവര്‍ തങ്ങള്‍തന്നെയാണ് ഇത് ചെയ്തതെന്ന് സമ്മതിച്ചു. മുടിനഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഒരുലക്ഷം രൂപ സഹായധനം നല്‍കുമെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് മുടി മുറിച്ചത്. ഉത്തര്‍ പ്രദേശ്, ഹരിയാണ, മധ്യപ്രദേശ്, ദില്ലി സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലാണ് അജ്ഞാത ജീവി മുടിമുറിക്കുന്നതായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ജനങ്ങളെ ആശങ്കയിലാക്കാന്‍ വ്യാജ പ്രചരണം നടത്തുന്നതാണെന്നാണ് പോലീസിന്റെ വാദം.

English summary
UP family chops off girl’s hair in hope of getting Rs 1 lakh compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X