കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരന്റെ പേര് യോഗി, വിവാഹസമ്മാനമായി നല്‍കിയത് ബുള്‍ഡോസര്‍..! വൈറല്‍ വിവാഹം യുപിയില്‍

Google Oneindia Malayalam News

ലഖ്‌നൗ: സ്വന്തം മക്കളുടെ കല്യാണം ഗംഭീരമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍ എല്ലാവരും. അതിനായി പലരും പലതരത്തിലുള്ള സമ്മാനങ്ങളാണ് നല്‍കാറുള്ളത്. അതെല്ലാം പലപ്പോഴും വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു വിവാഹ സമ്മാനത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വിവാഹത്തിന് വാഹനങ്ങള്‍ സമ്മാനമായി നല്‍കുന്നത് പുതുമയുള്ള കാര്യമല്ല.

എന്നാല്‍ അതൊരു ബുള്‍ഡോസര്‍ ആണെങ്കിലോ..? കുറച്ചൊരു കൗതുകം തോന്നുമല്ലേ.. എന്നാല്‍ വിവാഹ സ്ഥലം ഉത്തര്‍പ്രദേശ് ആണെന്നും വരന്റെ പേര് യോഗി എന്നാണെന്നും അറിഞ്ഞാല്‍ ആ കൗതുകം ഇരട്ടിയാകും. അതെ അമ്പരക്കേണ്ട. യു പിയിലെ ഒരു വിവാഹമാണ് ഇത്തരം യാദൃശ്ചികതകളാല്‍ വൈറലായിരിക്കുന്നത്.

dsada

ഡിസംബര്‍ 15 ന് ആയിരുന്നു ഉത്തര്‍പ്രദേശിലെ ഈ വൈറല്‍ കല്യാണം. മുന്‍ സൈനികനായ പരശുറാം പ്രജാപതി ആണ് തന്റെ മകള്‍ നേഹക്ക് വിവാഹ സമ്മാനമായി ബുള്‍ഡോസര്‍ സമ്മാനിച്ചിരിക്കുന്നത്. യോഗേന്ദ്ര എന്ന യോഗി പ്രജാപതിയാണ് നേഹയുടെ വരന്‍. യോഗി പ്രജാപതി നേവിയിലെ ഉദ്യോഗസ്ഥനാണ്. സൗങ്കര്‍ നിവാസിയാണ് യോഗി പ്രജാപതി.

പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?

സുമേര്‍പൂരിലെ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് വിവാഹം നടന്നത്. അന്ന് തന്നെയാണ് പരശുറാം പ്രജാപതി ബുള്‍ഡോസര്‍ യോഗി പ്രജാപതിക്കും നേഹക്കും സമ്മാനിച്ചത്. എല്ലാവരും നവദമ്പതികള്‍ക്ക് പിതാവ് ആഡംബര കാര്‍ സമ്മാനമായി നല്‍കും എന്നായിരുന്നു കരുതിയിരുന്നത്.

യൂട്യൂബിലും ഗൂഗിളിലും എന്റെ പേര് നോക്കാന്‍ ഇപ്പോഴും പേടിയാണ്, ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല; നിമിഷ പറയുന്നുയൂട്യൂബിലും ഗൂഗിളിലും എന്റെ പേര് നോക്കാന്‍ ഇപ്പോഴും പേടിയാണ്, ഇതൊന്നും ഞാന്‍ അര്‍ഹിക്കുന്നില്ല; നിമിഷ പറയുന്നു

അതേസമയം തന്റെ മകള്‍ യു പി എസ് സിക്ക് തയ്യാറെടുക്കുകയാണ് എന്നും പരീക്ഷയില്‍ വിജയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പണം സമ്പാദിക്കാം എന്നും പരശുറാം പ്രജാപതി പറഞ്ഞു. ഈ വര്‍ഷമാദ്യം യു പിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു ബുള്‍ഡോസര്‍.

വിവാഹം കഴിക്കാത്തതിന് നാട്ടുകാരുടെ ചോദ്യം അസഹനീയം, ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ, ഞെട്ടിത്തരിച്ച് നാട്ടുകാര്‍വിവാഹം കഴിക്കാത്തതിന് നാട്ടുകാരുടെ ചോദ്യം അസഹനീയം, ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ, ഞെട്ടിത്തരിച്ച് നാട്ടുകാര്‍

ആദ്യം പ്രതിപക്ഷം യോഗിയെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച ബുള്‍ഡോസര്‍ ബാബ എന്ന വിശേഷണം പിന്നീട് ബി ജെ പി സ്വയം എടുത്തണിയുകയായിരുന്നു. നിയമവിരുദ്ധര്‍ക്കും ക്രിമിനലുകള്‍ക്കും എതിരായാണ് തങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.

English summary
UP: Father in law gives A bulldozer as a wedding gift to the groom named Yogi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X