ലഖ്നൗവിലെ ലോക് ബന്ധു ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല
ലഖ്നൗ: ലഖ്നൗവിലെ ലോക് ബന്ധു ആശുപത്രിയിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് തീപിടത്തം ഉണ്ടായത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ആശുപത്രിയിലെ രണ്ടാം നിലയിൽ നിന്നാണ് തീപിടിത്തമുണ്ടായത്. കെട്ടിടം മുഴുവൻ കനത്ത പുകയിൽ പൊതിഞ്ഞു. ജീവനക്കാരിലും രോഗികളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഉടൻ സ്ഥലത്തെത്തിയ മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ സഹായത്തോടെ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
തീപിടിത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയിലെ ഇരുന്നുറോളം രോഗികളെ സുരക്ഷിതമായി മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. നിരവധി റിപ്പോർട്ടുകൾ പ്രകാരം തീപിടിത്തം ഉണ്ടായപ്പോൾ കുറഞ്ഞത് 35 - 40 രോഗികളെങ്കിലും രണ്ടാം നിലയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ജീവനക്കാരും രോഗികളും സുരക്ഷിതമായി ഓടി. ആശുപത്രിയിലെ വൈദ്യുതി ബന്ധം നിലച്ചു.

" ലോക് ബന്ധു ഹോസ്പിറ്റലിൽ തീപിടത്തമുണ്ടായി. 200 രോഗികളെ സുരക്ഷിതമായി മാറ്റി. ആളപായമോ പരിക്കോ ഒന്നും ഉണ്ടായിട്ടില്ല. അഗ്നിശമനസേനാ ഉദ്യോഗസ്ഥർ കെട്ടിടത്തിനുള്ളിൽ തന്നെയുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നു." യു പി ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.
ആളപായമില്ലാതെ തീ നിയന്ത്രണ വിധേയമാക്കി. അവർ രക്ഷാപ്രവർത്തനം ആരംഭിച്ചു ഐ സി യു, സ്ത്രീകളുടെ വാർഡ്, മറ്റൊരു വാർഡ് എന്നിവയെ ബാധിച്ചു. ഈ വാർഡുകളിൽ നിന്നുള്ള എല്ലാ രോഗികളും രക്ഷപ്പെട്ടു. അവരെ 3 ആശുപത്രികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി അയ്യർ പറഞ്ഞു.
എല്ലാ രോഗികളെയും ഒഴിപ്പിച്ച് അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണർ അമരേന്ദ്ര സിംഗ് സെൻഗാറും സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണവും കൂടുതൽ സുരക്ഷാ നടപടികളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.












Click it and Unblock the Notifications