കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കൂട്ടബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; അതിവേഗ കോടതിയില്‍ വിചാരണ

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് ഹത്രാസ് കൂട്ട ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഭഗ്‌വാന്‍ സ്വരൂപ് സംഘത്തെ നയിക്കും. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചന്ദ്ര പ്രകാശ്, പാക് സേന നായക് പൂനം എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. കേസില്‍ സംഘം ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

yogi

കേസ് അതിവേഗ കോടതിയില്‍ വിചാരണ ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം തേടുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

'തല്ല് ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും,ഇത് ശരിയായ കീഴ്വഴക്കമല്ല';അതൃപ്തി പരസ്യമാക്കി പിപി മുകുന്ദൻ'തല്ല് ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും,ഇത് ശരിയായ കീഴ്വഴക്കമല്ല';അതൃപ്തി പരസ്യമാക്കി പിപി മുകുന്ദൻ

സെപ്തംബര്‍ 14 നായിരുന്നു 19 കാരിയായ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയാവുന്നതും കൊല്ലപ്പെടുന്നതും. കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ദില്ലിയിലെ സഫ്ദുര്‍ജുംഗ് ആശുപത്രിക്ക് മുന്നില്‍ കുടുബത്തിന്റേയും ഭീം ആര്‍മി ഉള്‍പ്പെടെയുള്ള പര്‍ട്ടികളുടേയും നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ ആശുപത്രി വളപ്പില്‍ ശക്തമായ സുരക്ഷ ഒരുക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച രാത്രിയാണ് യുപി പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. കുടുംബാഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് മൃതദേഹം സംസ്‌കരിച്ചത്. നീതി ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബാംഗങ്ങള്‍.

Recommended Video

cmsvideo
Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising

അതേസമയം കുടുംബത്തിന്റെ അനുമതി ഇല്ലാതെയാണ് യുപി പൊലീസ് ശവസംസ്‌കാരം നടത്തിയതെന്ന ആരോപണം തെറ്റാണെന്ന് ഹത്രാസ് ഡിഎം അറിയിച്ചു. രാത്രിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാന്‍ യുവതിയുടെ പിതാവും സഹോദരനും അനുമതി നല്‍കി. ശവസംസ്‌കാര ചടങ്ങില്‍ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം രാവിലെ 12-45 മുതല്‍ 2-30 വരെ അവരുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നുവെന്നും ഹത്രാസ് വ്യക്തമാക്കി.

'മനുഷ്യത്വമുളള നേതാവ്...' കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ വേർപാടിന്റെ വേദനയിൽ അറബ് ലോകം'മനുഷ്യത്വമുളള നേതാവ്...' കുവൈത്ത് അമീര്‍ ശൈഖ് സബാഹിന്റെ വേർപാടിന്റെ വേദനയിൽ അറബ് ലോകം

ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്: അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്: അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി

യുഡിഎഫ് ഔചിത്യവും വിവേകവും കാണിച്ചു, ഈ മാതൃക എന്തുകൊണ്ട് ബിജെപി അനുവര്‍ത്തിക്കുന്നില്ല: ജോയ് മാത്യുയുഡിഎഫ് ഔചിത്യവും വിവേകവും കാണിച്ചു, ഈ മാതൃക എന്തുകൊണ്ട് ബിജെപി അനുവര്‍ത്തിക്കുന്നില്ല: ജോയ് മാത്യു

English summary
UP gangrape case: Govt formed a Special investigation team headed by state home secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X