കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി കൂട്ടബലാത്സംഗ കേസ്;പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് നിര്‍ബന്ധിച്ച് സംസ്‌കരിച്ചു

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതിയുടെ മൃതദേഹം യുപി പൊലീസ് സംസ്‌കരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ 2-45 നാണ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം അവസാന വട്ടമെങ്കിലും വീട്ടിലേക്ക് കൊണ്ട് വരാന്‍ അഭ്യര്‍ത്ഥിര്‍ച്ചിരുന്നുവെങ്കിലും യുപി പൊലീസ് ഇത് നിരസിക്കുകയും നിര്‍ബന്ധിതമായി സംസ്‌കാരം നടത്തുകയുമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

ചൊവ്വാഴ്ച്ച രാത്രി 10-10 നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം ദില്ലിയിലെ സഫ്ദുര്‍ജുംഗ് ആശുപത്രി വിട്ടു നല്‍കുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. കുടംുബത്തിന്റെ അനുമതി ഇല്ലാതെ മൃതദേഹം കൊണ്ട് പോയെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസും ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു. ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ സുരക്ഷ ശക്തമാക്കുകയായിരുന്നു.

hathras

എന്നാല്‍ കുടുംബം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നുവെന്ന കാര്യം പൊലീസ് നിരസിച്ചു. പകരം വിഷയം പല ഗ്രൂപ്പുകള്‍ ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു ദില്ലി പൊലീസിന്റെ വാദം. കനത്ത പൊലീസ് വിന്യാസത്തിലായിരുന്നു മൃതദേഹം ഹത്രസിലെത്തിച്ചത്. ഇവരുടെ കുടുംബത്തെ ദില്ലിയില്‍ നിന്നും ഹത്രസിലേക്ക് കൊണ്ട് പോയ പൊലീസ് മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സംസ്‌കാരം നടത്താന്‍ കുടുംബം തയ്യാറായിരുന്നില്ല. നീതി ലഭിക്കുന്നത് വരെ കാത്തിരിക്കുമെന്ന് കുടുംബം അറിയിക്കുകയായിരുന്നു. ഞങ്ങള്‍ ഹിന്ദു ആചാരം അനുഷ്ടിക്കുന്നവര്‍ രാത്രി മൃതദേഹം സംസ്‌കരിക്കില്ലൈന്നും കുടുംബം വ്യക്തമാക്കി. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് നിര്‍ബന്ധിച്ച് മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു.

ഹത്രത്ത് കൂട്ട് ബലാത്സംഗ കേസില്‍ ദില്ലി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആസാദ് മുഴുവന്‍ ദളിതരും തെരുവിലിറങ്ങണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ആവശ്യപ്പെടണമെന്നും ആഹ്വാനം ചെയ്തു.

Recommended Video

cmsvideo
Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising

സെപ്തംബര്‍ 14 നായിരുന്നു പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. നാല് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്: അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിബാബറി മസ്ജിദ് കേസില്‍ വിധി ഇന്ന്: അയോധ്യയിലും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി

ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ പുതിയ കുവൈത്ത് അമീറായി തിരഞ്ഞെടുത്തുഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയെ പുതിയ കുവൈത്ത് അമീറായി തിരഞ്ഞെടുത്തു

 ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ കരുതലും സ്നേവും എന്നും ഓര്‍ക്കും; ഷൈഖ് സബാഹിനെ അനുസ്മരിച്ച് സ്ഥാനപതി ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ കരുതലും സ്നേവും എന്നും ഓര്‍ക്കും; ഷൈഖ് സബാഹിനെ അനുസ്മരിച്ച് സ്ഥാനപതി

English summary
UP gangrape case: UP police cremates the victims body Despite family protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X