സിക വൈറസ്; പുതിയ പരീക്ഷണ വിജയത്തില്‍ ഇന്ത്യന്‍ യുവതിയും
മീററ്റ്: ലോകത്ത് ഭീതി പരത്തുന്ന സിക വൈറസിന്റെ ഘടന കണ്ടെത്തിയ ശാസ്ത്ര സംഘത്തില്‍ ഇന്ത്യന്‍ യുവതിയും. അമേരിക്കയിലെ പാര്ദുവെ സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് വിദ്യാര്‍ഥിനിയായ ദേവിക സിരോഹിയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. മീററ്റ് സ്വദേശിനിയായ ദേവികയുടെ തിരിച്ചുവരവിന് നാട്ടുകാര്‍ കാത്തിരിക്കുകയാണ്.
സിക വൈറസിനെ കുറിച്ചുള്ള പഠനസംഘത്തിലെ പ്രായം കുറഞ്ഞയാളാണ് ഇരുപത്തിയൊമ്പതുകാരിയായ ദേവിക. കഠിനാധ്വാനമാണ് ദേവികയെ അഭിമാനാര്‍ഹമായ നേട്ടത്തിലെത്തിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടക്കത്തില്‍ ഡെങ്കി വൈറസിന്റെ പഠന സംഘത്തില്‍ അംഗമായിരുന്നു ദേവിക. പിന്നീടാണ് സിക്ക വൈറസിന്റെ ഗവേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

മീററ്റില്‍ സ്കൂള്‍ വിദ്യാഭ്യാസവും, ദില്ലി വെങ്കിടേശ്വര കോളേജില്‍ ബയോ കെമിസ്ട്രിയില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് ദേവിക അമേരിക്കയില്‍ ഡോക്ടറേറ്റിനായി ചേരുന്നത്. അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ ദേവിക. ദേവികയുടെ നേട്ടത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം അഭിനന്ദിച്ചിരുന്നു.
സിക വൈറസിന്റെ ഘടന കണ്ടെത്തിയത് രോഗത്തെ ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ബ്രസീല്‍ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍ വന്‍ ഭീതിവിതച്ച സിക്ക വൈറസിനെതിരെ ഉടന്‍ വാക്സിനുകള്‍ വികസിപ്പിക്കാന്‍ ദേവിക ഉള്‍പ്പെട്ട ഗവേഷകരുടെ കണ്ടുപിടുത്തം തുണയാകുമെന്നാണ് കരുതുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications