കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ്; പുതിയ പരീക്ഷണ വിജയത്തില്‍ ഇന്ത്യന്‍ യുവതിയും

  • By Anwar Sadath
Google Oneindia Malayalam News

മീററ്റ്: ലോകത്ത് ഭീതി പരത്തുന്ന സിക വൈറസിന്റെ ഘടന കണ്ടെത്തിയ ശാസ്ത്ര സംഘത്തില്‍ ഇന്ത്യന്‍ യുവതിയും. അമേരിക്കയിലെ പാര്‍ദുവെ സര്‍വകലാശാലയില്‍ ഡോക്ടറേറ്റ് വിദ്യാര്‍ഥിനിയായ ദേവിക സിരോഹിയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. മീററ്റ് സ്വദേശിനിയായ ദേവികയുടെ തിരിച്ചുവരവിന് നാട്ടുകാര്‍ കാത്തിരിക്കുകയാണ്.

സിക വൈറസിനെ കുറിച്ചുള്ള പഠനസംഘത്തിലെ പ്രായം കുറഞ്ഞയാളാണ് ഇരുപത്തിയൊമ്പതുകാരിയായ ദേവിക. കഠിനാധ്വാനമാണ് ദേവികയെ അഭിമാനാര്‍ഹമായ നേട്ടത്തിലെത്തിച്ചതെന്ന് രക്ഷിതാക്കള്‍ പറയുന്നു. തുടക്കത്തില്‍ ഡെങ്കി വൈറസിന്റെ പഠന സംഘത്തില്‍ അംഗമായിരുന്നു ദേവിക. പിന്നീടാണ് സിക്ക വൈറസിന്റെ ഗവേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

zika-virus

മീററ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, ദില്ലി വെങ്കിടേശ്വര കോളേജില്‍ ബയോ കെമിസ്ട്രിയില്‍ ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് ദേവിക അമേരിക്കയില്‍ ഡോക്ടറേറ്റിനായി ചേരുന്നത്. അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ ദേവിക. ദേവികയുടെ നേട്ടത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം അഭിനന്ദിച്ചിരുന്നു.

സിക വൈറസിന്റെ ഘടന കണ്ടെത്തിയത് രോഗത്തെ ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ബ്രസീല്‍ ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍ വന്‍ ഭീതിവിതച്ച സിക്ക വൈറസിനെതിരെ ഉടന്‍ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ദേവിക ഉള്‍പ്പെട്ട ഗവേഷകരുടെ കണ്ടുപിടുത്തം തുണയാകുമെന്നാണ് കരുതുന്നത്.

English summary
UP girl Devika Sirohi now a popular face after decoding Zika virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X