കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൌണിൽ തിങ്ങി നിറഞ്ഞ് ലഖ്നൊവിലെ നിരത്തുകൾ: തൊഴിലാളികൾക്കായി സർക്കാർ ഇറക്കിയത് 1000 ബസുകൾ

Google Oneindia Malayalam News

ലഖ്നൊ: ലോക്ഡൌണിനിടെ ഉത്തർപ്രദേശിലെ റോഡുകളിൽ ആൾത്തിരക്ക്. കൊറോണയെ ത്തുടർന്നുള്ള നിയന്ത്രണങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ ജന്മനാട്ടിലെത്തിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ബസുകൾ അനുവദിച്ചതാണ് തിരക്കിന് കാരണം. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ അതിർത്തി ജില്ലകളിൽ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കുന്നതിനായി 1000 ബസുകളാണ് ഉത്തർപ്രദേശ് സർക്കാർ അനുവദിച്ചത്. യുപി സർക്കാർ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ; പ്രായമായവരെയും വിട്ടില്ല, എസ്പിയുടെ പ്രതികരണംകണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവര്‍ക്ക് പരസ്യശിക്ഷ; പ്രായമായവരെയും വിട്ടില്ല, എസ്പിയുടെ പ്രതികരണം

ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ് സർക്കാർ


നോയിഡ, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കുന്നതിനായി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരെ സർക്കാർ ബന്ധപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കഴിഞ്ഞ ദിവസം രാത്രി ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കുടുങ്ങിക്കുടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഭക്ഷണവും വെള്ളവുമെത്തിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ശനിയാഴ്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ലഖ്നൊവിലെ ചാന്ദ്ബാഗ് ബസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.

 അതിർത്തി ജില്ലകളിൽ

അതിർത്തി ജില്ലകളിൽ

കാൺപൂർ, ബല്ലിയ, വരാണണസി, ഗൊരഖ്പൂർ, അസംഗർ, ഫൈസാബാദ്, ബസ്തി, പ്രതാപ് ഗർ, സുൽത്താൻപൂർ, അമേഠി, റായ് ബറേലി, ഗോണ്ട, ഏറ്റ്വാ, ബറൈച്ച്, ശ്രവഷ്ടി എന്നിവിടങ്ങളിലേക്കാണ് ലഖ്നൊവിൽ നിന്ന് ശനിയാഴ്ച രാവിലെ ബസുകൾ പുറപ്പെട്ടത്. മാർച്ച് 24ന് രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികളാണ് വീടുകളിലെത്താൻ കഴിയാതെ കുടുങ്ങിപ്പോയത്. ഇതോടെയാണ് സർക്കാർ 1000 ബസുകൾ ഇവരെ തിരികെയെത്തിക്കുന്നതിനായി അനുവദിച്ചത്.

ലോക്ക് ഡൌണല്ല ആൾക്കൂട്ടം

ലോക്ക് ഡൌണല്ല ആൾക്കൂട്ടം

കൊറോണ വ്യാപനം തടയുന്നതിനായി രാജ്യമെമ്പാടും ലോക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിക്കുമ്പോഴാണ് സർക്കാർ ആയിരം ബസുകൾ നിരത്തിലിറക്കുന്നതിന്. പോരാത്തതിന് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ബസുകളിൽ തിങ്ങി നിറഞ്ഞാണ് ഇവർ ജന്മനാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതോടെ ലോക്ക് ഡൌൺ പ്രാബല്യത്തിലുള്ള സംസ്ഥാനത്തെ പലയിടങ്ങിലും റോഡുകളിൽ ജനക്കൂട്ടങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

 യാത്ര ബസുകൾക്ക് മുകളിലും

യാത്ര ബസുകൾക്ക് മുകളിലും

മിനിറ്റുകൾക്കുള്ളിൽ ബസുകൾ നിറഞ്ഞതോടെ ബസുകൾക്ക് മുകളിൽ പോലും കയറിയിരുന്നാണ് പലരും യാത്ര ചെയ്തത്. ഏപ്പിൽ 14 വരെ പ്രാബല്യത്തിലുള്ള ലോക്ക് ഡൌൺ നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ കാഴ്ചയെന്നും ശ്രദ്ധേയമാണ്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 873 ആയെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കുകൾ. 19 പേർ ഇതിനകം രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
UP Government Arranges 1,000 Buses For Stranded Migrant Workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X