കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മൊബൈൽ ഫോൺ നിരോധിച്ച് യോഗി സർക്കാർ; അധ്യാപകർക്കും ബാധകം

Google Oneindia Malayalam News

ലഖ്നോ: കോളേജുകളിലും യൂണിവേഴ്സിറ്റികളും മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പ്രകാരം വിദ്യാർത്ഥികൾക്ക് മാത്രമല്ല അധ്യാപകർക്കും കോളേജ്, യൂണിവേഴ്സിറ്റി കോംപൗണ്ടിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും ഉത്തരവ് ബാധകമാണെന്നും സർക്കുലർ വ്യക്തമാക്കുന്നു.

20 ലക്ഷം കുടുംബങ്ങള്‍ക്ക് കേരളത്തിന്‍റെ സ്വന്തം സൗജന്യ ഇന്‍റര്‍നെറ്റ്; എന്താണ് കെ ഫോണ്‍20 ലക്ഷം കുടുംബങ്ങള്‍ക്ക് കേരളത്തിന്‍റെ സ്വന്തം സൗജന്യ ഇന്‍റര്‍നെറ്റ്; എന്താണ് കെ ഫോണ്‍

സംസ്ഥാനത്തെ എല്ലാ കോജേളുകളിലും യൂണിവേഴ്സിറ്റികളിലും പഠനത്തിന് അനുയോജ്യമായ മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനാണ് നടപടിയെന്നാണ് സർക്കുലറിൽ പറയുന്നത്. സംസ്ഥാനത്തെ വലിയൊരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും പഠന സമയം മൊബൈൽ ഉപയോഗത്തിലൂടെ പാഴാക്കികളയുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.

mobile phone

മന്ത്രിസഭാ യോഗം ഉൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികളിൽ മൊബൈൽ ഉപയോഗം നിരോധിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉത്തരവിട്ടിരുന്നു. നിർണായകമായ യോഗങ്ങൾക്കിടയിൽ പോലും മന്ത്രിമാരും ഉദ്യോഗസ്ഥരും വാട്സാപ്പ് മെസേജുകൾ വായിക്കുന്നതിൽ മുഴുകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.

English summary
UP governmenr banned use of mobile phones in all collages and universities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X