കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി സിംഗിനോട് 'കലിപ്പിച്ച്' കോൺഗ്രസ്; വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകി യോഗി സർക്കാർ

Google Oneindia Malayalam News

ലഖ്നോ: ഉത്തർപ്രദേശിലെ കോൺഗ്രസ് എംഎൽഎ അതിഥി സിംഗിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. അതിഥി സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഇരിക്കുന്നതിനിടെയാണ് സർക്കാർ നടപടി.

ഷിബു ബോബി ജോണിന്റെ ആരോപണം; ആരോപണത്തിൽ കഴമ്പില്ല, അറിയാത്ത കാര്യങ്ങളെകുറിച്ച് എന്ത് പറയാൻ: കോടിയേരിഷിബു ബോബി ജോണിന്റെ ആരോപണം; ആരോപണത്തിൽ കഴമ്പില്ല, അറിയാത്ത കാര്യങ്ങളെകുറിച്ച് എന്ത് പറയാൻ: കോടിയേരി

കഴിഞ്ഞ ദിവസം നിയമസഭയുടെ പ്രത്യേക സെഷൻ ബഹിഷ്കരിക്കാനുള്ള കോൺഗ്രസിന്റെ ആഹ്വാനം അവഗണിച്ച് അതിഥി സിംഗ് സഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യാനായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രത്യേക സമ്മേളനമാണ് സർക്കാർ വിളിച്ചു ചേർത്തത്.

aditi

കോൺഗ്രസ്, എസ്പി, ബിഎസ്പി എന്നി പാർട്ടികൾ സമ്മേളനം ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ലഖ്നൊയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ റാലിയില്‍ പങ്കെടുക്കാതെ നിയമസഭയുടെ പ്രത്യേക സെഷനില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

സോണിയാ ഗാന്ധിയുടെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ എംഎൽഎയാണ് അതിഥി സിംഗ്. അടുത്തിടെ റായ്ബറേലിയിൽവെച്ച് അതിഥി സിംഗിന്റെ വാഹനം ആക്രമിച്ച് വാഹനത്തിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. തനിക്ക് സുരക്ഷ നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അതിഥി സിംഗ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന് നൽകി വന്നിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചിരുന്നു.

English summary
UP government gave Y Plus category security to Aditi Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X