ബാബറി മസ്ജിദിന് പകരം മുസ്ലീം പള്ളി; 5 സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍
ലഖ്നൗ: ബാബറി മസ്ജിദിന് പകരം പുതിയ പള്ളി പണിയാനുള്ള സ്ഥലം നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍. അയോധ്യയുടെ 15 കിമി പരിസര പ്രദേശത്തിന് പുറത്ത് ഹൈവേയ്ക്ക് സമീപത്താണ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ വരുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അയോധ്യ ഫൈസാബാദ് റോഡിനോട് ചേര്‍ന്നുള്ള അഞ്ച് സ്ഥലങ്ങളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഫൈസാദ്ബാദ്, ബസ്തി, സുല്താല്പൂര്, ഗൊരഖൗര് എന്നിവ ഉള്‍പ്പെടെയുള്ള അഞ്ച് സ്ഥലങ്ങളാണ് മുസ്ലീം പള്ളി നിര്‍മ്മിക്കാനായി നിര്‍ദ്ദേശിച്ചത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഹൈവേയ്ക്ക് സമീപം പള്ളി ഒരുങ്ങിയാല്‍ വിശ്വാസികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ പള്ളിക്കായി കൃത്യമായ സ്ഥലം നിര്‍ദ്ദേശിച്ചിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അയോധ്യയിലെ കണ്ണായ സ്ഥലത്ത് അഞ്ചേക്കര്‍ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.
തര്‍ക്ക ഭൂമിയോട് ചേര്‍ന്ന് തന്നെ സ്ഥലം വേണമെന്നാണ് പ്രദേശത്തെ മുസ്ലീങ്ങളുടെ നിലപാട്. എന്നാല്‍ പള്ളിക്കായി രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥലം അനുവദിക്കേണ്ടെന്നാണ് അധികൃതരുടെ തിരുമാനം. ക്ഷേത്രത്തിന് സമീപത്ത് തന്നെ പള്ളി വരുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.
അതേസമയം അഞ്ചേക്കര്‍ സ്വീകരിക്കണമോയെന്ന് സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജമാഅത്ത് ഉലേമ അല്‍ ഹിന്ദ്, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്ലീം കക്ഷികള്‍ സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ 18 പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഡിസംബര്‍ 12 ന് ഇവയെല്ലാം കോടതി തള്ളിയിരുന്നു. അയോധ്യയില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ തന്നെ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications