കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദിന് പകരം മുസ്ലീം പള്ളി; 5 സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍

Google Oneindia Malayalam News

ലഖ്നൗ: ബാബറി മസ്ജിദിന് പകരം പുതിയ പള്ളി പണിയാനുള്ള സ്ഥലം നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍. അയോധ്യയുടെ 15 കിമി പരിസര പ്രദേശത്തിന് പുറത്ത് ഹൈവേയ്ക്ക് സമീപത്താണ് സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ വരുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അയോധ്യ ഫൈസാബാദ് റോഡിനോട് ചേര്‍ന്നുള്ള അഞ്ച് സ്ഥലങ്ങളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഫൈസാദ്ബാദ്, ബസ്തി, സുല്‍താല്‍പൂര്‍, ഗൊരഖൗര്‍ എന്നിവ ഉള്‍പ്പെടെയുള്ള അഞ്ച് സ്ഥലങ്ങളാണ് മുസ്ലീം പള്ളി നിര്‍മ്മിക്കാനായി നിര്‍ദ്ദേശിച്ചത്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഹൈവേയ്ക്ക് സമീപം പള്ളി ഒരുങ്ങിയാല്‍ വിശ്വാസികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ayodhya-1

ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്ത സുപ്രീംകോടതി പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ പള്ളിക്കായി കൃത്യമായ സ്ഥലം നിര്‍ദ്ദേശിച്ചിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അയോധ്യയിലെ കണ്ണായ സ്ഥലത്ത് അഞ്ചേക്കര്‍ കണ്ടെത്തി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമെന്നായിരുന്നു സുപ്രീം കോടതിയുടെ വിധി.

തര്‍ക്ക ഭൂമിയോട് ചേര്‍ന്ന് തന്നെ സ്ഥലം വേണമെന്നാണ് പ്രദേശത്തെ മുസ്ലീങ്ങളുടെ നിലപാട്. എന്നാല്‍ പള്ളിക്കായി രാമക്ഷേത്രത്തിന്‍റെ 15 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥലം അനുവദിക്കേണ്ടെന്നാണ് അധികൃതരുടെ തിരുമാനം. ക്ഷേത്രത്തിന് സമീപത്ത് തന്നെ പള്ളി വരുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

അതേസമയം അഞ്ചേക്കര്‍ സ്വീകരിക്കണമോയെന്ന് സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ജമാഅത്ത് ഉലേമ അല്‍ ഹിന്ദ്, മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള മുസ്ലീം കക്ഷികള്‍ സുപ്രീം കോടതി വിധിക്കെതിരെ രംഗത്തെത്തിയിരുന്നു. വിധിക്കെതിരെ 18 പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഡിസംബര്‍ 12 ന് ഇവയെല്ലാം കോടതി തള്ളിയിരുന്നു. അയോധ്യയില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ തന്നെ അംബര ചുംബിയായ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

English summary
UP government identifies land for mosque in Ayodh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X