കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിനെതിരെ യുപിയില്‍ നിയമം, ബിജെപി ഓര്‍ഡിനന്‍സ് പാസാക്കി, അഞ്ച് വര്‍ഷം വരെ തടവ്

Google Oneindia Malayalam News

ലഖ്‌നൗ: ലൗ ജിഹാദിനെതിരെ നിയമം പാസാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിവാഹത്തിലൂടെ ഹിന്ദു സ്ത്രീകളെ മതംമാറ്റുന്നുവെന്ന ആരോപണമാണ് ലൗ ജിഹാദിലൂടെ ബിജെപി ഉന്നയിക്കുന്നത്. ഇന്ന് ലൗ ജിഹാദിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ അത് പാസാക്കുകയും ചെയ്തു. യുപി മന്ത്രിസഭ നിയമവിരുദ്ധമായ മതംമാറ്റത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നുവെന്നും അത് പാസാക്കിയെന്നും മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. അഞ്ച് വര്‍ഷം വരെ തടവും 15000 രൂപ പിഴയുമാണ് ഈ നിയമത്തിലൂടെ ഈടാക്കുക.

1

പ്രണയത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും മതംമാറ്റാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിവാഹത്തിന് ശേഷം മതംമാറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, ആ വ്യക്തി നിയമം അനുസരിച്ച് മതംമാറണം. ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പില്‍ നടപടിക്രമങ്ങള്‍ പാലിച്ച് മതം മാറാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരുടെയും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെയും സ്ത്രീകളെ മതംമാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ അഴിക്കുള്ളിലാവും. 25000 രൂപ പിഴയും ഈടാക്കും.

കൂട്ട മതംമാറ്റത്തിനും ഗുരുതരമായ ശിക്ഷയാണ് ഉള്ളത്. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാം. 50000 രൂപ വരെയാണ് പിഴ. അതേസമയം ബിജെപി ഭരിക്കുന്ന നാലോളം സംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെ നിയമം വരുന്നുണ്ട്. നേരത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നിയമം കൊണ്ടുവരുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിലും നിയമം കൊണ്ടുവരാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചത്. യുപി ആഭ്യന്തര മന്ത്രാലയം നേരത്തെ നിയമം കൊണ്ടുവരാന്‍ അനുമതി തേടിയിരുന്നു.

സംസ്ഥാനത്തെ മതസൗഹാര്‍ അന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് ലൗ ജിഹാദെന്ന് യുപി നിയമ മന്ത്രി പറഞ്ഞിരുന്നു. ഇത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി ബ്രജേഷ് പഥക് പഞ്ഞു. അതേസമയം ലൗ ജിഹാദ് എന്ന പദം വളരെയധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അശോക് ഗെലോട്ട് ആരോപിച്ചു. ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ഈ നിയമം കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പറഞ്ഞു. ശക്തരായ സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ അവര്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ് ഇതെന്നും ഗൗരവ് പറഞ്ഞു.

English summary
up government introduce law against love jihad, violators will get 5 year jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X