കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമയിലും കാവിരാഷ്ട്രീയം.... അംബേദ്കര്‍ക്ക് പകരം ദീന്‍ദയാല്‍ ഉപാധ്യായ!! യോഗിക്കെതിരെ ദളിതുകള്‍!!

അംബേദ്ക്കറുടെ പ്രതിമ മാറ്റാനുള്ള യോഗിയുടെ തീരുമാനം വിവാദത്തില്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തെ കുറിച്ച് എല്ലാവരും നന്നായറിയാവുന്നതാണ്. ഭരണമികവിനേക്കാള്‍ കൂടുതല്‍ വിവാദങ്ങള്‍ കൊണ്ടാണ് ആ സര്‍ക്കാര്‍ പേരെടുത്തിയിരുന്നത്. ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി സര്‍ക്കാരിനെ തേടിയെത്തിരിക്കുകയാണ്. സംസ്ഥാനത്താകെ ആര്‍എസ്എസ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്ക്കറുടെ പ്രതിമ മാറ്റാന്‍ പോവുകയാണ്. അതും ആഗ്ര മുനിസിപ്പില്‍ കോര്‍പ്പറേഷനില്‍. വലിയ പ്രക്ഷോഭങ്ങളാണ് ഇത് വഴിവെച്ചിരിക്കുന്നത്.

നേരത്തെ തന്നെ യോഗി ദളിത് വിരുദ്ധനാണെന്ന് ആരോപണമുണ്ട്. ഇതിന് പുറമേ ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പുതിയ ആരോപണം. ദീന്‍ദയാല്‍ ഉപാധ്യായ എന്ത് സംഭാവനയാണ് സമൂഹത്തിന് നല്‍കിയിട്ടുള്ളതെന്നും ആര്‍എസ്എസിന്റെ പ്രമുഖ നേതാവായത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതെന്നുമാണ് വിമര്‍ശനം. എന്നാല്‍ ഇത് കേട്ടൊന്നും യോഗി കുലുങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഗ്രയിലെ പ്രതിമ

ആഗ്രയിലെ പ്രതിമ

ഉത്തര്‍പ്രദേശിലെ കള്‍ച്ചറല്‍ ഡയറക്ടറേറ്റാണ് പ്രതിമ മാറ്റാനുള്ള തീരുമാനമെടുത്തത്. യോഗി ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അംബേദ്ക്കറുടെ രണ്ട് പ്രതിമകള്‍ ഉണ്ടെന്നും അതുകൊണ്ടാണ് മൂന്നാമത്തെ പ്രതിമ മാറ്റുന്നതെന്നും ജില്ലാ ഭരണകൂടം പറയുന്നു. എന്നാല്‍ ഇതില്‍ പ്രധാന പ്രതിമ തന്നെ എന്തിനാണ് മാറ്റുന്നതെന്നാണ് ചോദ്യം. ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാന്‍ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് ദളിത് സംഘടനകള്‍ പറഞ്ഞു. ജനസംഘത്തിന്റെ സ്ഥാപക നേതാവായ ദീന്‍ ദയാല്‍ ഉപാധ്യായ ജനങ്ങള്‍ ഓര്‍ക്കുന്നതിന് വേണ്ടിയാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് ബിജെപി നേതാവ് ജഗന്‍ പ്രസാദ് ഗാര്‍ഗ് പറഞ്ഞു.

ദളിതുകളുടെ പ്രതിഷേധം

ദളിതുകളുടെ പ്രതിഷേധം

പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ആഗ്ര മുനിസിപ്പല്‍ കൗണ്‍സിലിലെ ദളിത് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൗണ്‍സില്‍ അംഗങ്ങളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്. അംബേദ്ക്കറുടെ പ്രതിമ മാറ്റുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് ദളിത് സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ദളിത് വികാരത്തെ വ്രണപ്പെടുത്തുന്നതും തങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് ദളിത് സംഘടനകള്‍ പറഞ്ഞു. ഈ നീക്കത്തിനെതിരെ സംസ്ഥാനത്ത് മുഴുവന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദളിത് കൗണ്‍സിലറായ ഡിവി സിംഗ് പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സൂചന.

ബിഎസ്പിയും രംഗത്ത്

ബിഎസ്പിയും രംഗത്ത്

കിട്ടിയ അവസരം പാഴാക്കാതെ ബിഎസ്പിയും രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാ ശില്‍പിയെ ബഹുമാനിക്കാനറിയാത്തവരാണ് ബിജെപിക്കാരെന്ന് ബിഎസ്പി ആരോപിച്ചു. സമൂഹത്തില്‍ കലാപം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും ബിഎസ്പി ആഗ്ര ജില്ലാ പ്രസിഡന്റ് ബര്‍തേന്ദു അരുണ്‍ പറഞ്ഞു. അതേസമയം ബിജെപി എംഎല്‍എ ജഗന്‍പ്രസാദ് ഗാര്‍ഗിന്റെ നിര്‍ദേശ പ്രകാരമാണ് യോഗി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ഇത്തരം പ്രതിമ മാറ്റുന്നത് കൊണ്ട് യാതൊരു പ്രശ്‌നവും ഉണ്ടാകാന്‍ പോവുന്നില്ലെന്നാണ് ജില്ലാ ഭരണകൂടം സര്‍ക്കാരിന് ഉറപ്പുനല്‍കിയത്.

ദീന്‍ദയാല്‍ ഉപാധ്യായ മഹാന്‍

ദീന്‍ദയാല്‍ ഉപാധ്യായ മഹാന്‍

ദളിതുകളെ ഒരിക്കലും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പ്രതിമ സ്ഥാപിക്കുന്നതെന്ന് ഗാര്‍ഗ് പറഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യായ ശരിക്കും മഹാനാണ്. ദളിതുകളുടെ അവകാശത്തെ കുറിച്ച് ഏറ്റവും നന്നായി പഠിച്ച് സംസാരിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് പ്രതിമ രസ്ഥാപിക്കുന്നതിലൂടെ ദളിതുകളുടെ വികാരം വ്രണപ്പെടുകയോ അവര്‍ അപമാനിക്കപ്പെടുകയോ ഇല്ല. ദളിത് വിഭാഗത്തിന് അഭിമാനിക്കാവുന്ന നിമിഷമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആഗ്ര മുനിസിപ്പല്‍ കൗണ്‍സിലിലെ തൊഴിലാളികളും 90 ശതമാനവും ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാവുമെന്നാണ് സൂചന.

പിന്‍മാറാന്‍ സാധ്യത

പിന്‍മാറാന്‍ സാധ്യത

മുനിസിപ്പല്‍ കൗണ്‍സിലില്‍ പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് ഈ തീരുമാനം പിന്‍വലിക്കുമെന്നാണ് സൂചന. ആഗ്ര മുനിസിപ്പല്‍ കമ്മീഷണര്‍ അരുണ്‍ പ്രകാശ് മേയറോട് ചോദിച്ചിട്ട് മാത്രമേ പ്രതിമ മാറ്റുകയുള്ളൂവെന്ന് പറഞ്ഞു. കോര്‍പ്പറേഷനിലെ അംഗങ്ങള്‍ അനുകൂലമായി വോട്ട് കൂടി ചെയ്യേണ്ടതും ഉണ്ട്. ബിജെപിയുടെ വോട്ട് ബാങ്കിന് ശക്തമായ തിരിച്ചടി ഇതിലൂടെ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പ്രതിമ മാറ്റാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ടുണ്ടായതാണെന്ന് ദളിത് സംഘടനകള്‍ പറയുന്നു. ആര്‍എസ്എസ് പശ്ചാത്തലമുള്ള ഒരാളുടെ പ്രതിമ സ്ഥാപിക്കുന്നത് ഒരിക്കലും ശരിയല്ല. അത് അംബേദ്ക്കറെ അപമാനിക്കുന്നതിന് തുല്യമില്ല. മറ്റാരുടെയെങ്കിലും പ്രതിമ സ്ഥാപിക്കാമെന്നും ദളിത് സംഘടനകള്‍ പറഞ്ഞു.

ഉന്നാവോയിലെ പെണ്‍കുട്ടിയുടെ പിതാവിനെ തല്ലിക്കൊന്നു.... കുല്‍ദീപിന്‍റെ നിര്‍ദേശം!! ക്രൂരമര്‍ദനം!!ഉന്നാവോയിലെ പെണ്‍കുട്ടിയുടെ പിതാവിനെ തല്ലിക്കൊന്നു.... കുല്‍ദീപിന്‍റെ നിര്‍ദേശം!! ക്രൂരമര്‍ദനം!!

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ, ബിജെപിക്ക് ഏഴ് സീറ്റുകളുടെ കുറവ്!കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ, ബിജെപിക്ക് ഏഴ് സീറ്റുകളുടെ കുറവ്!

English summary
Kuldeep Sengar dictated cop to beat survivors father
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X