കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി സര്‍ക്കാര്‍ ക്രിമിനലുകളെ പിന്തുണയ്ക്കുന്നു, നിങ്ങള്‍ പ്രതിഷേധം തുടരണം, ആഹ്വാനവുമായി രാഹുല്‍

Google Oneindia Malayalam News

ദില്ലി: ചിന്ദമയാനന്ദിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്. ലഖ്‌നൗവിലേക്കുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിനെ പോലീസ് തടയുകയും, പ്രമുഖ നേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കണമെന്നും, അടിച്ചമര്‍ത്തലിനെ നേരിടണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.

1

യുപിയിലെ ബിജെപി സര്‍ക്കാര്‍ വലിയ അതിക്രമങ്ങള്‍ കാണിക്കുന്നവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ക്കും മകള്‍ക്കും നേരെയുള്ള ആക്രമണം നടത്തുന്നവരെ സര്‍ക്കാര്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്, അതിനെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഇത്തരം ദുഷ്‌കരമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോരാടണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം 80 കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് തങ്ങളുടെ മാര്‍ച്ചിനെ തടഞ്ഞെന്ന് ജിതിന്‍ പ്രസാദ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിജെപി ഈ കേസില്‍ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്താമെന്ന് കരുതേണ്ട. പ്രിയങ്ക ഗാന്ധി ഇതിനെ കുറിച്ച് നിശ്ചദാര്‍ഢ്യത്തിലാണ്. അവര്‍ സര്‍ക്കാരിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ജിതിന്‍ പ്രസാദ പറഞ്ഞിരുന്നു. പോലീസിന്റെ നടപടിക്കെതിരെ നേരത്തെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

നേരത്തെ ഷാജഹാന്‍പൂരില്‍ നിന്ന് ലഖ്‌നൗവിലേക്ക് ദീര്‍ഘമായ മാര്‍ച്ചാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പരാതി ഉന്നയിച്ച പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യമറിയിച്ചായിരുന്നു മാര്‍ച്ച്. അതേസമയം പ്രിയങ്കയാണ് ഈ മാര്‍ച്ച് ആസൂത്രണം ചെയ്തത്. യുപിയില്‍ ഉപതിരഞ്ഞെടുപ്പ് അടക്കം വരുന്ന സാഹചര്യത്തില്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും മൗനത്തിലാണ്. ഈ അവസരം ശരിക്കും മുതലെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്.

കശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയകശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയ

English summary
up govt backing atrocities says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X