കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ പൗരത്വം നല്‍കല്‍ നടപടി തുടങ്ങി; മുസ്ലിം കുടിയേറ്റക്കാരെ നാടുകടത്തും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
UP govt Begins Process To Implement New Citizenship Law | Oneindia Malayalam

ദില്ലി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചു. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 20ലധികം പ്രക്ഷോഭകര്‍ പോലീസ് വെടിയേറ്റ് മരിച്ചിരുന്നു. സമരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനിടെ തന്നെയാണ് പൗരത്വ നിയമം നടപ്പാക്കാനുള്ള നടപടികള്‍ക്കും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.

അഫ്ഗാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതക്കാര്‍ക്കാണ് പുതിയ നിയമ പ്രകാരം പൗരത്വം ലഭിക്കുക. ഈ മതക്കാരുടെ കണക്കുകള്‍ യുപി സര്‍ക്കാര്‍ ശേഖരിച്ചുതുടങ്ങി. ജില്ലാ ഭരണകൂടങ്ങളാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്....

കുടിയേറ്റ മുസ്ലിങ്ങളെ കണ്ടെത്തും

കുടിയേറ്റ മുസ്ലിങ്ങളെ കണ്ടെത്തും

അതേസമയം, ഈ രാജ്യങ്ങളില്‍ നിന്ന് വന്ന മുസ്ലിങ്ങളെ കണ്ടെത്താനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരെ കണ്ടെത്തി നാടുകടത്താനുള്ള നീക്കങ്ങളും ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാംപൂര്‍, ലഖ്‌നൗ, ഷാജഹാന്‍പൂര്‍, ഗാസിയാബാദ് എന്നീ ജില്ലകളിലാണ് കുടിയേറ്റക്കാര്‍ കൂടുതലുള്ളത്.

വാക്കാലുള്ള നിര്‍ദേശം

വാക്കാലുള്ള നിര്‍ദേശം

യുപി ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ കളക്ടര്‍മാര്‍ നടപടികള്‍ തുടങ്ങിയിരിക്കുന്നത്. എന്നാല്‍ രേഖാമൂലമുള്ള അറിയിപ്പ് നല്‍കിയിട്ടില്ല. വാക്കാലുള്ള നിര്‍ദേശം നല്‍കുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൗരത്വം ഇതുവരെ ലഭിക്കാത്ത കുടിയേറ്റക്കാരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കുന്നത്.

കേന്ദ്രത്തിന് സമര്‍പ്പിക്കും

കേന്ദ്രത്തിന് സമര്‍പ്പിക്കും

പൗരത്വം ലഭിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. അവരുടെ രേഖകള്‍ സഹിതം കേന്ദ്രസര്‍ക്കാരിന് കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം, കുടിയേറ്റക്കാരായ മുസ്ലിങ്ങളെ കണ്ടെത്താനും ഇതൊടൊപ്പം തന്നെ ജില്ലാ അടിസ്ഥാനത്തില്‍ ശ്രമം തുടങ്ങി. ഇവരുടെ പട്ടികയും കേന്ദ്രത്തിന് നല്‍കും. ഇവരെ നാടുകടത്താന്‍ യുപി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.

യോഗി പറയുന്നു

യോഗി പറയുന്നു

അതേസമയം, പൗരത്വ നിയമത്തില്‍ ആശങ്ക വേണ്ടെന്നും മുസ്ലിങ്ങളെ വിഷയം ബാധിക്കില്ലെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിന് അനുകൂലമായി ബിജെപി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ഖൊരഖ്‌നാഥിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

 മുസ്ലിമിന്റെ കടയില്‍ മുഖ്യമന്ത്രി

മുസ്ലിമിന്റെ കടയില്‍ മുഖ്യമന്ത്രി

ഗോരഖ്‌നാഥിലെ ചൗധരി ഖൈഫുല്‍വാരയുടെ കടയില്‍ മുഖ്യമന്ത്രി യോഗി എത്തി. പുതിയ നിയമം സംബന്ധിച്ച ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ വശങ്ങളും വിശദീകരിച്ചു. മുഖ്യമന്ത്രി എത്തിയതോടെ വന്‍ ജനക്കൂട്ടം കടയുടെ പരിസരത്് എത്തിയിരുന്നു. നിയമം വിശദീകരിക്കുന്ന പാര്‍ട്ടി ലഘുലേഖയും അദ്ദേഹം വിതരണം ചെയ്തു.

മറുഭാഗത്ത് പ്രതികാര നടപടി

മറുഭാഗത്ത് പ്രതികാര നടപടി

പ്രക്ഷോഭകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന പോലീസ് മുസ്ലിംവീടുകളില്‍ കയറി അക്രമം നടത്തിയതിന്റെ വീഡിയോകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സമരക്കാരില്‍ നിന്ന് കണ്ടെത്താന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 100ലധികം സമരക്കാര്‍ക്ക് ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കികഴിഞ്ഞു.

English summary
UP govt begins process to implement new citizenship law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X