• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; വിവാദ 'ലവ് ജിഹാദ്' നിയമത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് യോഗി സര്‍ക്കാര്‍

ലക്‌നൗ: ലൗ ജിഹാദ് തടയാനെന്ന പേരില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ആന്റി കണ്‍വേര്‍ഷന്‍ നിയമത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ബാറേലി ജില്ലയില്‍ ഒരു യുവതിയുടെ പിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദേവര്‍നിയന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

യുവതിയെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ ഉവൈഷ് അഹമ്മദ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ താമസിക്കുന്ന അതേ ഗ്രാമത്തിലുള്ള യുവതിയുടെ പിതാവാണ് പരാതി നല്‍കിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവും 50000 രൂപ വരെ പിഴ ഈടാക്കാനും കഴിയുന്ന പുതിയ നിയമമാണിത്. പുതിയ നിയമപ്രകാരം ഫയല്‍ ചെയ്യുന്ന കേസുകള്‍ക്ക് ജാമ്യം അനുവദിക്കുകയുമില്ല. ലൗ ജിഹാദിന്റെ പേരില്‍ നടക്കുന്ന നിയമവിരുദ്ധമായ മതപരിവര്‍ത്തനം തടയുന്നതിനായി ശക്തമായ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന് ഓര്‍ഡിനന്‍സില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ആനന്ദിബെന്‍ പട്ടേല്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഉത്തര്‍ പ്രദേശ് മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് (2020) എന്ന പുതിയ നിയമത്തിന് ശനിയാഴ്ച ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കിയതായാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ ഈ ആഴ്ച ആദ്യം തന്നെ കരട് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.

പ്രലോഭിപ്പിച്ചും സമ്മര്‍ദ്ദം ചെലുത്തിയും മതം മാറ്റുന്നതും കുറ്റകരമാണെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ കുറ്റകരമായി പ്രഖ്യാപിക്കും. വിവാഹം കഴിഞ്ഞതിനു ശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നും ഒര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. നിയമം ലംഘിച്ചെന്ന് ബോധ്യപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

ഉത്തർ പ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസിന് അംഗീകാരം നല്‍കി സംസ്ഥാന ഗവര്‍ണ്ണര്‍

cmsvideo
  ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

  രജനികാന്തിന്റെ വന്‍ പ്രഖ്യാപനം; ഫാന്‍സ് യോഗം വിളിച്ചു, സസൂക്ഷ്മം നിരീക്ഷിച്ച് തമഴ്‌നാടും ദില്ലിയും

  English summary
  UP govt has registered the first case in the state under the newly introduced anti-conversion law
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X