കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ഉത്തര്‍ പ്രദേശ് പോലീസ്. സംഘടനക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുപിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിനിടെ 16 പേര്‍ യുപിയില്‍ വെടിയേറ്റ് മരിച്ചിരുന്നു. പോലീസിന് നേരെയും പലയിടത്തും ആക്രമണമുണ്ടായി.

pfi

യുപിയില്‍ 28 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും സംസ്ഥാന നേതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. മീററ്റില്‍ അറസ്റ്റിലയാവരില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഘടനയുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി യുപിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം തുടങ്ങിയിട്ട്. നിരോധിക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍ഞങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കും... കോയമ്പത്തൂരില്‍ തിയ്യതി പ്രഖ്യാപിച്ച് 3000 പേര്‍

പിഎഫ്‌ഐക്കെതിരെ ദില്ലി പോലീസും യുപി പോലും സംയുക്തമായി നടപടിയെടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ പിഎഫ്‌ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫയല്‍ ആറ് മാസം മുമ്പ് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല. പിന്നീട് ഫയലില്‍ ചര്‍ച്ചകളും നടന്നില്ല. നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും യുപി പോലീസിനെ ഉന്നതരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ സംഘടനക്കെതിരായ എല്ലാ ആരോപണങ്ങളും പിഎഫ്‌ഐ തള്ളി. സര്‍ക്കാരിന് ആവശ്യമുള്ളത് അവര്‍ക്ക് പറയാം. എന്ത് തെളിവാണ് സംഘടനക്കെതിരെയുള്ളതെന്നും പിഎഫ്‌ഐ നേതാക്കള്‍ പ്രതികരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
UP govt may ban radical Popular Front of India- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X