താജ്മഹലിന്റെ നഗരം! ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍; പരിശോധന അഗ്രവാനായി
Recommended Video
ലഖ്നൗ: ഫൈസാബാദ്, അലഹബാദ് എന്നിവയ്ക്ക് പുറമെ ആഗ്രയുടെ പേരും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന, ഇന്ത്യയുടെ ചരിത്രത്തില്‍ അതീവ പ്രാധാന്യമുള്ള ആഗ്രയുടെ പേര് അഗ്രവാന്‍ എന്ന് മാറ്റാനാണ് യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ആഗ്ര എന്ന പേര് അഗ്രവാന്‍ എന്നാക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ ചരിത്ര ഗവേഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ആഗ്രയിലെ അംബേദ്കര്‍ സര്‍വകലാശാലയ്ക്ക് ഇക്കാര്യം അവശ്യപ്പെട്ട് സര്‍ക്കാര്‍ കത്തയക്കുകയും ചെയ്തു. ആഗ്ര മുമ്പ് മറ്റേതെങ്കിലും പേരുകളില്‍ അറിയപ്പെട്ടോയെന്ന് പരിശോധിക്കാനാണ് സര്‍വകലാശാല അധികൃതരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആവശ്യപ്പെട്ടത്
സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന തുടങ്ങിയതായി സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം ആനന്ദ് വ്യക്തമാക്കി. ആഗ്രയുടെ പേര് അഗ്രവാന്‍ എന്നാക്കി മാറ്റണമെന്ന് അടുത്തിടെ അന്തരിച്ച ബിജെപി എംഎല്‍എ ജഗന് പ്രസാദ് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാറിന് കത്ത്
ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തിരുന്നു. രാജ്യത്തെ മുഗള്‍ ഭരണം ഇല്ലാതാക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ സംസ്കാരം തിരിച്ചു കൊണ്ടു വരലാണ് പേരു മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നതെന്നായിരുന്നു കത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്.

അഗ്രസന്‍
അഗ്രസന്‍ മഹാരാജാവിന് കീഴില്‍ ജീവിച്ചിരുന്ന അഗ്രവാള്‍ സമൂഹത്തിന്റെ നഗരമായതിനാല്‍ ആഗ്രയെ അഗ്രവാള്‍ എന്നാക്കി മാറ്റണം എന്നായിരുന്നു ബിജെപിയുടെ വാദം. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന ആഗ്ര എന്ന പേരില്‍ അര്‍ത്ഥമില്ല. അതുകൊണ്ടു തന്നെ ആഗ്രയെ അഗ്രവാന്‍ എന്നാണ് വിളിക്കപ്പെടേണ്ടതാണെന്നും ബിജെപി എംഎല്‍എ അഭിപ്രായപ്പെട്ടിരുന്നു.

ഇര്ഫാന് ഹബീബിന്റെ വിമര്‍ശനം
ഈ അഭിപ്രായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടത് ചരിത്രകാരനായ ഇര്ഫാന് ഹബീബ് രംഗത്ത് വന്നിരുന്നു. അഗ്രസന്‍ മഹാരാജാവുമായി ബന്ധപ്പെട്ടതെല്ലാം മിത്തിക്കലാണെന്നാണ് ഹബീബ് പറയുന്നത്. അഗ്രവാള്‍ സമുദായം ഹരിയാനയിലെ അഗ്രോഹയില്‍ നിന്നുള്ളതാണെന്നും ആഗ്രയില്‍ നിന്നുള്ളതല്ലെന്നും അതുകൊണ്ടു തന്നെ ഈ വാദങ്ങളെല്ലാം ജലരേഖ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുസാഫര്പുറിന്റെ പേരും മാറ്റണം
മുസാഫര്പുറിന്റെ പേര് ഉടന്‍ തന്നെ ലക്ഷിനഗര്‍ എന്നാക്കുമെന്ന് മീററ്റ് എംഎല്‍എ സംഗീത് സോമും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു ബിജെപി എംഎല്‍എ ദിയോമണി ദ്വിവേദി സുല്ത്താന്പുറിന്റെ പേര് കുഷ്ഭവന്‍പുര്‍ എന്നാക്കി മാറ്റാന്‍ അസംബ്ലിയില്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

അലഹാബാദിന്റെ പേര്
അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗള്‍സരായിയുടേത് ദീന് ദയാല്‍ ഉപാധ്യായ നഗര്‍ എന്നും മാറ്റിയതിനു പിന്നാലെയാണ് ആഗ്ര ഉള്‍പ്പേടേയുള്ള കൂടുതല്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications