കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയ്ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി മറ്റൊരു സംസ്ഥാനം കൂടി

Google Oneindia Malayalam News

ലഖ്നൗ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് യുപി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഒരുങ്ങുന്നത്. സംഘടനയെ നിരോധിക്കുന്നത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രലായത്തില്‍ കത്തെഴുതയതായി സംസ്ഥാന പോലീസ് മേധാവി ഒപി സിംഗ് അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ തുടര്‍ന്ന് ഡിസംബര്‍ 19 ന് യുപുയില്‍ നടന്ന വിവിധ അക്രമ സംഭവങ്ങളില്‍ പിഎഫ്ഐയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കമെന്നാണ് യുപി സര്‍ക്കാര്‍ പറയുന്നത്. നിരോധിത സംഘടനയായ സിമിയുടെ മറ്റൊരു രൂപമാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങളിലെ സംഘടനയുടെ പങ്ക് വ്യക്തമായിട്ടുണ്ട്. സിമി ഏത് രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാലും അതിനെ തകര്‍ക്കുമെന്നും മൗര്യ പറഞ്ഞു.

pfi

പൗരത്വ നിമയഭേദഗതി സമരവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ടിന്‍റെ സംസ്ഥാന പ്രസിഡന്‍റ് വസീം അഹമ്മദ് അടക്കം മൂന്നുപേരെ യുപി പോലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. കര്‍ണാടകയും പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കര്‍ണാടകയില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

English summary
up govt seeks ban on pfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X