കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവ്, കടുത്ത നിയന്ത്രണങ്ങളുമായി യുപി സര്‍ക്കാര്‍

Google Oneindia Malayalam News

ലക്‌നൗ: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ െൈവറസ് ലോകത്താകമാനം ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രങ്ങളും രോഗം പടരാതിരിക്കാന്‍ വലിയ രീതിയിലുള്ള മുകരുതലുകളാണ് സ്വീകരിക്കുന്നത്. ലോകത്ത് ഇതുവരെ 4600ല്‍ അധികം പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ഇന്ത്യ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒരു മരണം മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടക സ്വദേശിയായ വയോധികനാണ് ഇന്നലെ മരിച്ചത്. മുന്‍ കരുതലെന്ന രീതിയില്‍ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

up government

ഇതിനിടെ ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മാര്‍ച്ച് 22വരെ അടച്ചിടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. നിലവില്‍ പതിനൊന്ന് പേര്‍ക്ക് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്ത് ഇന്ന് മാത്രം 75 പേര്‍ക്ക് പരിശോധനഫലം പോസിറ്റീവായിട്ടുണ്ട്. ഇവരെല്ലാം വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവാകുന്നത് അനുസരിച്ച് വീടുകളിലേക്കും വിടുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍, കോളേജുകള്‍, ടെക്‌നിക്കല്‍-വൊക്കേഷണല്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ വൈറസ് നേരിടുന്നത് സംബന്ധിച്ച് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ഭീതിക്ക് പകരം മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവില്‍ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 11ആണ്. ഇവരില്‍ എഴ് പേര്‍ ആഗ്രയിലും രണ്ട് പേര്‍ ഗാസിയബാദിലും ഒരാള്‍ നോയിഡയിലും ലക്‌നൗവിലുമാണ്. പതിനൊന്നുപേരില്‍ പത്ത് പേരെയും ചികിത്സിക്കുന്നത് ഡല്‍ഹിയിലെ സഫ്ദര്‍ജഗ് ആശുപത്രിയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യ-നേപ്പാള്‍ ബോര്‍ഡറിലെ ജനങ്ങളുടെ ഓരോ ചലനവും വിദഗ്ദ മെഡിക്കല്‍ സംഘം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ സംയുക്ത നീക്കങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആവശ്യമുള്ള കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്താമെന്ന് മോദി നിര്‍ദ്ദേശിച്ചു. പാകിസ്ഥാനടക്കമുള്ള രാജ്യങ്ങളോടണ് മോദി ഇക്കാര്യ്ം ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നാലെ മോദിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാമെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Recommended Video

cmsvideo
ഗോ കൊറോണ ഗോ, കിടിലൻ മുദ്രാവാക്യവും പ്രാർത്ഥനയുമായി കേന്ദ്രമന്ത്രി | Oneindia Malayalam

കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഈ മാസം നടത്താനിരുന്ന ഐപിഎല്‍ മത്സരം മാറ്റിവച്ചു. മാര്‍ച്ച് 29ന് നടത്താനിരുന്ന മത്സരം ഏപ്രില്‍ 15ലേക്കാണ് മാറ്റിയതായി ബിസിസിഐ അറിയിച്ചു. കായികമത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്ന ദില്ലി സര്‍ക്കാരിന്റെ ഉത്തരവ് വന്നതിന് പിന്നാലെയാണ് ബിസിസിഐ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

English summary
UP Govt Shut Schools And Colleges Till March 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X