കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപക്കേസ് മാത്രമല്ല പീഡനക്കേസും എഴുതി തള്ളി, മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദും യോഗിക്ക് നിരപരാധി

സ്വാമി ചിന്‍മയാനന്ദിനെതിരായ കേസ് എഴുതിത്തള്ളി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയ ശേഷം വമ്പന്‍ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമായും കേസുകള്‍ പിന്‍വലിക്കലാണ് യോഗി അടുത്തിടെ കൂടുതലായി ചെയ്തിരുന്നത്. ഇപ്പോഴിതാ വീണ്ടും വിവാദമായൊരു കേസ് പിന്‍വലിക്കാനൊരുങ്ങുകയാണ് അദ്ദേഹം. മുന്‍ കേന്ദ്ര മന്ത്രി സ്വാമി ചിന്‍മയാനന്ദക്കെതിരായ പീഡനക്കേസാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. കേസില്‍ വേണ്ടത്ര തെളിവില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. നേരത്തെ മുസഫര്‍നഗര്‍ കലാപത്തിലെ കുറ്റവാളികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരുനനു

മകളെ പീഡിപ്പിച്ചു; പരാതി നല്‍കിയ പിതാവിനെ ജയിലിലടച്ചു, മര്‍ദ്ദിച്ച് കൊന്നു!! ബിജെപി നേതാവ് പിടിയില്‍മകളെ പീഡിപ്പിച്ചു; പരാതി നല്‍കിയ പിതാവിനെ ജയിലിലടച്ചു, മര്‍ദ്ദിച്ച് കൊന്നു!! ബിജെപി നേതാവ് പിടിയില്‍

1

ഷാജഹാന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ചിന്‍മയാനന്ദക്കെതിരായ കേസ് പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഹിന്ദുത്വസംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ എല്ലാം യോഗി ഇല്ലാതാക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുമുക്ഷ് ആശ്രമത്തിന്റെ ചുമതലയുള്ള വ്യക്തിയാണ് സ്വാമി ചിന്‍മയാനന്ദ്. യോഗിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹം. 2011ല്‍ ബദായൂം ജില്ലയിലെ യുവതിയാണ് യോഗിക്കെതിരെ പരാതി നല്‍കിയത്. ചിന്‍മയാനന്ദ് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ തന്നെ തടഞ്ഞ് വെക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറയുന്നു. 2004ലാണ് പീഡനം നടന്നത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ചിന്‍മയാനന്ദും അദ്ദേഹത്തിന്റെ കൂട്ടാളിയും ചേര്‍ന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞിരുന്നു.

2

കേസില്‍ അറസ്റ്റിലാവുമെന്ന ഘട്ടം വന്നപ്പോള്‍ ചിന്‍മയാനന്ദ് ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റിന് സ്‌റ്റേ വാങ്ങുകയായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതെന്ന് സ്വാമി പറയുന്നു. നേരത്തെ കേസ് പിന്‍വലിക്കണമെന്ന് ചിന്‍മയാനന്ദ് യോഗിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഒരു അപേക്ഷയിലാണ് ഇപ്പോള്‍ കേസ് പിന്‍വലിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ഇരയെ സഹായിക്കാനുളള്ള യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് അദ്ദേഹം പറയുന്നു. നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള 20000 കേസുകള്‍ പിന്‍വലിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിവാദത്തിലായിരുന്നു.

അലിഭായിയുടെ കുറ്റസമ്മത മൊഴി പുറത്ത്.. രാജേഷിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് സുഹൃത്ത്! പ്രണയം വില്ലൻഅലിഭായിയുടെ കുറ്റസമ്മത മൊഴി പുറത്ത്.. രാജേഷിനെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് സുഹൃത്ത്! പ്രണയം വില്ലൻ

വിമാനത്തിൽ നിറയെ കൊതുക്! പരാതിപ്പെട്ട യാത്രക്കാരന് സംഭവിച്ചത്... ഇൻഡിഗോ വീണ്ടും പ്രതിക്കൂട്ടിൽ...വിമാനത്തിൽ നിറയെ കൊതുക്! പരാതിപ്പെട്ട യാത്രക്കാരന് സംഭവിച്ചത്... ഇൻഡിഗോ വീണ്ടും പ്രതിക്കൂട്ടിൽ...

English summary
UP govt withdraws molestation case against former Union Minister Swami Chinmayanand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X