Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം വിളമ്പാൻ വൈകി; പിണങ്ങിപ്പോയ വരൻ അതേ ദിവസം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു

വിവാഹം മുടങ്ങിയ വാർത്തകൾ ഇതിന് മുൻപും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇങ്ങനൊരു കാരണം കൊണ്ട് മുടങ്ങുന്നത വാർത്ത ഒരു പക്ഷേ ആദ്യമായിരിക്കാം. സംഭവം നടന്നത് ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ആണ്. ഭക്ഷണം വിളമ്പാൻ വൈകിയത് കാരണം വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. വരന്റെ തീരുമാനം അറിഞ്ഞ് വധുവും വീട്ടുകാരും ശരിക്കും ഞെട്ടിപ്പോയി. വിവാഹത്തിൽ നിന്ന് പിന്മാറിയ വരൻ അതേ ദിവസം തന്നെ തൻ്റെ ബന്ധുവിനെ വിവാഹം കഴിക്കുകയും ചെയ്തു.

ഡിസംബർ 22 ന് വരൻ മെഹ്താബും ബന്ധുക്കളും ഹമീദ്പൂർ ഗ്രാമത്തിലെ വധുവിൻ്റെ വീട്ടിൽ ആഘോഷത്തിന് തയ്യാറായി എത്തിയപ്പോഴാണ് സംഭവം. വധുവിൻ്റെ ഭാഗത്ത് നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചെങ്കിലും, ആഘോഷത്തിന് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടു.

marriage

അതിഥികൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയതിന് ശേഷവു വരന് ഭക്ഷണം വിളമ്പിയില്ല. ഭക്ഷണം കിട്ടാതെയിരുന്ന വരനെ വരന്റെ കൂട്ടുകാർ കളിയാക്കി. വരന് ദേഷ്യം വരികയും ഇയാളും കുടുംബവും വധുവിൻ്റെ ബന്ധുക്കളെ ചീത്ത പറയുകയും ഒടുവിൽ വേദി വിടുകയും ചെയ്തു.

" ഞാൻ രാവിലെ മുതൽ തയ്യാറായിരുന്നു. വരനും വീട്ടുകാരും എത്തി ഭക്ഷണം കഴിച്ചു, തുടർന്ന് സ്ഥലം വിടുന്നതിന് മുമ്പ് എൻ്റെ മാതാപിതാക്കളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നീട് ഞാൻ നീതിക്കായി പോലീസിനെ സമീപിച്ചു," വധു വെളിപ്പെടുത്തി. വധുവും മാതാപിതാക്കളും സംഭവം പോലീസിൽ അറിയിച്ചു.

വരൻ്റെ ഭാഗത്തുനിന്ന് ഏകദേശം 200 അതിഥികൾ എത്തിയെന്നും വിവാഹ ക്രമീകരണങ്ങൾക്കും ഭക്ഷണം നൽകുന്നതിനുമായി ഏകദേശം 7 ലക്ഷം രൂപ ചെലവഴിച്ചെന്നും വധുവിന്റെ വീട്ടുകാർ പറഞ്ഞു. കൂടാതെ, വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ്റെ കുടുംബത്തിന് 1.5 ലക്ഷം രൂപ നൽകിയതായും അവർ എടുത്തുപറഞ്ഞു.

" വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് 1. 5 ലക്ഷം രൂപ വരന്റെ കുടുംബത്തിന് കൈമാറി," അവരുടെ നഷ്ടത്തിൻ്റെ ഗൗരവം അടിവരയിട്ട് അവർ പറഞ്ഞു. വധുവിൻ്റെ വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് ഇരുവിഭാഗവും തമ്മിൽ ചർച്ച നടത്തി. പിന്നാലെ "സ്ത്രീയുടെ കുടുംബത്തിന് 1.61 ലക്ഷം രൂപ നൽകുമെന്ന് ഇരുകക്ഷികളും രേഖാമൂലമുള്ള കരാറിൽ ഒപ്പ് വെച്ചാതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+