'മുറുക്കാന്‍ കട' 3 ലക്ഷത്തിന് ലേലത്തില്‍ പിടിച്ച് പാന്‍വില്‍പ്പനക്കാരന്‍! ആകെ നല്‍കണം 45 ലക്ഷം
ലേലത്തെക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാവില്ലല്ലോ...ലേലം വിളിച്ച് പല സാധനങ്ങൾ വിൽക്കാറുണ്ട്. വീട്, സ്ഥലം, മീൻ, പച്ചക്കറികൾ തുടങ്ങിയവ ലേലത്തിന് പിടിക്കുന്നവരുണ്ട്. മറുവശത്ത് വളരെ വിലയേറിയ വസ്തുക്കൾ, അമൂല്യ വസ്തുക്കൾ, പ്രശസ്തർ ഉപയോഗിച്ച വസ്ത്രങ്ങൾ മുതൽ ചെരുപ്പ് വരെ ലേലത്തിന് വെയ്ക്കുകയും വൻ തുകയക്ക് ലേലം പിടിക്കുന്നവരും ഉണ്ട്. ലേലത്തിന് വിറ്റുപോകാറുണ്ട്. ഇനി പറയാൻ പോകുന്നത് കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകുന്ന ലേലത്തിനക്കുറിച്ചാണ്..ലേലത്തുകയും. എന്താണ് സംഭവം എന്ന് അറിയാം....
വൻനഗരങ്ങളിൽ ഇരു ഇത്തിരി ഭൂമി സ്വന്തമാക്കാൻ ലക്ഷങ്ങൾ അല്ല അതിനേക്കാൾ വലിയ തുക വേണം. കെട്ടിടങ്ങളുടെ കാര്യവും അങ്ങനെ തന്നെ. വാടകയ്ക്ക് കിട്ടണമെങ്കിൽ തന്നെ വലിയ തുക നൽകേണ്ടി വരും. ഇന്ത്യയിലെ മഹാനഗരമെന്ന് നമ്മൾ കേട്ടു വളർന്ന പേര് മുംബൈയാണ്..ഇപ്പോൾ പല നഗരങ്ങളും മഹാനഗരമായി മാറാനുള്ള ഓട്ടത്തിലാണ്..

അത്തരത്തിൽ ഉള്ള ഒരു നഗരമാണ് നോയിഡ. ഉത്തരേന്ത്യയിലെ നോയിഡ മഹാനഗരത്തിന്റെ പട്ടികയിലേക്ക് കുത്തിക്കുയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിനാളുകളാണ് ഈ നഗരത്തിലേക്ക് എത്തുന്നത്. വലിയമുന്നേറ്റമാണ് നോയിഡ നടത്തുന്നത്. ജൂലൈ 10 ന് ലഖ്നൗവിൽ ലുലുവിന്റെ മാൾ തുറന്നിരുന്നു.

ലുലു ഗ്രൂപ്പിൻ്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ തുറന്നിരുന്നു. 2,000 കോടി രൂപ മുതൽ മുടക്കിൽ ആണ് നിർമ്മിച്ചത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്താണ് രണ്ട് നിലകളിലായുള്ള ലുലു മാൾ. നോയിഡയെ സംബന്ധിച്ച് ഇത് ഗുണകരമായി..

വാണിജ്യ സ്ഥാപനങ്ങളുടെ വാടകയിലും വലിയ വർദ്ധനവാണ് നോയിഡയിൽ ഉണ്ടായിരിക്കുന്നത്. ഇനി എന്താണ് വിഷയം എന്നു പറയാം. അടുത്തിടെ ഒരു പാൻ കച്ചവടക്കാരൻ ഇവിടെ ഒരു കിയോസ്‌ക് ലേലത്തിൽ പിടിച്ചു. എന്നാൽ ലേലത്തുക കേൾക്കുമ്പോൾ ഞെട്ടും.
നോയിഡ സെക്ടർ 18ൽ ചെറിയ കിയോസ്‌കിന്റെ വാടകയായി നോയിഡ അതോറിറ്റിക്ക് ലേലത്തിലൂടെ വലിയ തുകയാണ് ലഭിച്ചത്.

ഈ ലേലത്തിൽ ഇരുപതുപേരാണ് വിളിക്കാൻ എത്തിയത് . പാൻ വിൽപ്പനക്കാരനാണ് ലേലത്തിൽ വിജയിച്ചത്. സിഗരറ്റ്, ബീഡി, ഗുട്ഖ വിൽപ്പനക്കാരനായ ഇയാൾ ഈ കുഞ്ഞുകട സ്വന്തമാക്കിയത് പ്രതിമാസം 3.35 ലക്ഷം രൂപയ്ക്ക്. 7.59 ചതുരശ്ര മീറ്ററാണ് കുഞ്ഞു കടയുടെ വിസ്തീർണ്ണം. കടയുടെ അടിസ്ഥാന വാടകയായി നോയിഡ അതോറിട്ടി നിശ്ചയിച്ചിരുന്നത് 27,000 രൂപയായിരുന്നു. എന്നാൽ ലേലം വാശിയായപ്പോൾ ഇത് ലക്ഷങ്ങളിലേക്ക് എത്തി. ലേലം വിളിക്കാൻ എത്തിയവർ വാശിയോടെ ലേലം വിളിച്ചു. ലേലം വിളിച്ചവർ 14 മാസത്തേയ്ക്കുള്ള തുക ഒന്നിച്ച് കെട്ടിവയ്ക്കണം. ഏകദേശം 45 ലക്ഷം വരും.












Click it and Unblock the Notifications