കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖര്‍ ആസാദിനെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ആസാദടക്കം 400 പേര്‍ക്കെതിരെ കേസ്

Google Oneindia Malayalam News

ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ 400 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ഹത്രസിലെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആസാദ് വൈ സെക്യൂരിറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

സെപ്തംബര്‍ 14 നായിരുന്നു ഹത്രസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്നത്. ചോര വാര്‍ന്ന് നട്ടൊല്ലൊടിഞ്ഞ് നാവറുത്ത നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.സെപ്തംബര്‍ 19 ന് പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തു. സംഭവത്തില്‍ യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധം

പ്രതിഷേധം

സംഭവത്തിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി ആശുപത്രിക്ക് മുന്നില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും തുടര്‍ന്ന് പൊലീസ് വീട്ടു തടങ്കലില്‍ വെക്കുകയുമായിരുന്നു. എന്നാല്‍ പ്രതിഷേധം അതോടെ അവസാനിക്കുന്നതായിരുന്നില്ല. അദ്ദേഹം ദില്ലിയിലെ ജന്തര്‍ മന്ദറില്‍ ഒത്തുകൂടി കേന്ദ്രസര്‍ക്കാരിനെതിരേയും യുപി സര്‍ക്കാരിനേതിരേയും ശക്തമായി പ്രതികരിച്ചു.

ഹത്രസിലേക്ക്

ഹത്രസിലേക്ക്

തുടര്‍ന്നാണ് ഇന്നലെ ഹത്രസിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ ഹത്രസിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ പ്രവേശനം അനുവദിച്ചിരുന്നില്ല. ഞായറാഴ്ച്ച് രണ്ട് തവണ ആസാദിനെ യുപി പൊലീസ് യാത്ര മധ്യേ തടഞ്ഞിരുന്നു. ആസാദിന്റെ വാഹനം തടഞ്ഞതോടെ അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച നടത്തുകയായിരുന്നു.

400 പേര്‍ക്കെതിരെ

400 പേര്‍ക്കെതിരെ

ഈ നടപടിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 144 ലംഘിച്ചുവെന്നോരിച്ച് ആസാദിന് പുറമേ 400 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും രാഹുലല്‍ ഗാന്ധിയും കുടുംബത്തെ കണ്ടതിന് തൊട്ടടുത്ത ദിവസമാണ് ചന്ദ്രശേഖര്‍ ആസാദ് ഹത്രസിലെത്തുന്നത്.

Recommended Video

cmsvideo
Chandrasekhar azad to start protest in hathras
വൈ സെക്യൂരിറ്റി

വൈ സെക്യൂരിറ്റി

കങ്കണാ റണൗട്ടിന് വൈ സെക്യൂരിറ്റി ഏര്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ സെക്യൂരിറ്റി ഏര്‍പ്പെടുത്തി കൂടാ എന്നും ചന്ദ്രശേഖര്‍ ആസാദ് ചോദിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനേയും യുപി പൊലീസ് തടഞ്ഞിരുന്നു.

ലൈഫ് മിഷൻ ഇടപാട്; യുവി ജോസ് സിബിഐയ്ക്ക് മുന്നിൽ.. പദ്ധതിയിൽ വൻ അഴിമതിയെന്ന് സിബിഐലൈഫ് മിഷൻ ഇടപാട്; യുവി ജോസ് സിബിഐയ്ക്ക് മുന്നിൽ.. പദ്ധതിയിൽ വൻ അഴിമതിയെന്ന് സിബിഐ

രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത കോഴിക്കോട് നിന്നും വയനാട്ടിലേക്ക്; തുടക്കമിട്ട് മുഖ്യമന്ത്രിരാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത കോഴിക്കോട് നിന്നും വയനാട്ടിലേക്ക്; തുടക്കമിട്ട് മുഖ്യമന്ത്രി

ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍

English summary
Up hathras gang rape: case registered against 400 people including Bhim Chief Chandrashekar Azad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X