കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസില്‍ പ്രതിഷേധക്കാര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം; 19 വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍

Google Oneindia Malayalam News

ലഖ്‌നൗ: സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ നിരവധി പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഹത്രസ് പൊലീസിന്റെ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 19 ഓളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനകം വലിയ പ്രതിഷേധങ്ങള്‍ നടന്നുവരുന്ന ഉത്തര്‍പ്രദേശില്‍ പൊലീസിന്റെ ഈ നടപടിയിലും പ്രതിഷേധം ഉയരുകയാണ്.

കൂട്ട ബലാത്സംഗം

കൂട്ട ബലാത്സംഗം

കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ഹത്രസില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ കൂട്ടം കൂടുന്നത് തടയുകയും അതിര്‍ത്തി അടച്ചിരിക്കുകയും ആയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല. കണ്ടാലറിയാവുന്നവര്‍ക്ക് നേരേയാണ് രാജ്യദ്രോഹം ഉള്‍പ്പെടെ ചുമത്തിയുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.

ഗുരുതര വകുപ്പുകള്‍

ഗുരുതര വകുപ്പുകള്‍

ഐപിസി സെഷന്‍ 124 എ രാജ്യദ്രോഹകുറ്റം, സമുദായങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, ഗൂഢാലോചന നടത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കല്‍, തെറ്റരിപ്പിക്കല്‍, അഭ്യൂഹങ്ങള്‍ പ്രചരിപ്പക്കുക തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഐടി ആക്ട്

ഐടി ആക്ട്

ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഹത്രാസ് സംഭവത്തില്‍ യുപി സര്‍ക്കാരിന്റെ പ്രസ്താവനകള്‍ വളച്ചൊടിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കല്‍, മാധ്യമ സ്ഥാപനങ്ങളുടെ വ്യാജ ലോഗോ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നു തുടങ്ങിയ കൃത്യങ്ങള്‍ നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു.

നിരോധനാജ്ഞ

നിരോധനാജ്ഞ

ഹത്രാസില്‍ നിരോധനാജ്ഞ മറികടന്ന് പ്രതിഷേധം സംഘടിപ്പിച്ചവര്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചവര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സെപ്തംബര്‍ 19 നായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുമതി ഇല്ലാതെ യുപി പൊലീസ് കത്തിക്കുകയായിരുന്നു.

ചന്ദ്രശേഖര്‍ ആസാദ്

ചന്ദ്രശേഖര്‍ ആസാദ്

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ എത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ 400 പേര്‍ക്കെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹത്രസിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് തടയുകയായിരുന്നു. എന്നാല്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ലായിരുന്ന ആസാദ് പ്രതിഷേധക്കാര്‍ക്കൊപ്പം മാര്‍ച്ച് നടത്തി ഹത്രസിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം, സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ലസ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം, സ്വപ്നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല

ഭാഗ്യലക്ഷ്മിയുടെ പരാതി; ഒരു കള്ളവും പറഞ്ഞിട്ടില്ലെന്ന് ശാന്തിവിള ദിനേശ്, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്ഭാഗ്യലക്ഷ്മിയുടെ പരാതി; ഒരു കള്ളവും പറഞ്ഞിട്ടില്ലെന്ന് ശാന്തിവിള ദിനേശ്, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്

'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ'കമ്മിയല്ലാ കമ്മി'... ഇവർ എന്ത് സാമൂഹിക പരിഷ്ക്കരണം കൊണ്ടുവരുമെന്നാണ്';രൂക്ഷവിമർശനവുമായി സാബു മോൻ

Recommended Video

cmsvideo
BJP leader Chitra Wagh announced her solidarity to Priyanka Gandhi | Oneindia Malayalam

English summary
UP Hathras gang rape: Caste-based Conflict, Sedition Case Filed Against undisclosed Persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X