കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രസ് കൊലപാതകം;പൊലീസ് വാദത്തെ പിന്തുണക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്; ചില സൂചനകള്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് വാദത്തിനെ പിന്തുണക്കുന്ന തരത്തിലാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലേയും പരാമര്‍ശം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ബീജം കണ്ടെത്തിയിട്ടില്ലെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം കണ്ടെത്തിയില്ലെങ്കില്‍ ബലാത്സംഗം നടന്നിട്ടില്ലായെന്ന് പറയുന്ന വാദത്തെ വിദഗ്ധര്‍ തള്ളുകയാണ്.

പോസ്റ്റ് മോര്‍ട്ടം

പോസ്റ്റ് മോര്‍ട്ടം

പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായിട്ടില്ലെന്നായിരുന്നു വ്യാഴാഴ്ച്ച ഉത്തര്‍ പ്രദേശ് പൊലീസ് വ്യക്തമാക്കിയത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ വാദം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം പെണ്‍കുട്ടി കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതാകാമെന്നും പൊലീസ് പറയുന്നു.

വര്‍ഗിയ പ്രശ്‌നങ്ങള്‍

വര്‍ഗിയ പ്രശ്‌നങ്ങള്‍

'ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബിജം കണ്ടെത്തിയിരുന്നില്ല. വര്‍ഗിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനായി ചിലര്‍ സംഭവത്തെ വളച്ചൊടിക്കുന്നതാണെന്നും അവരെ കണ്ടെത്തി നടപടിയെടുക്കുമെന്നുമായിരുന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കിയത്.

 ഫോറന്‍സിക് ലാബിലേക്ക്

ഫോറന്‍സിക് ലാബിലേക്ക്

എന്നാല്‍ ബലാത്സംഗം നടന്ന 11 ദിവസത്തിന് ശേഷമാണ് പരിശോധനക്കായി പെണ്‍കുട്ടിയുടെ സാമ്പിള്‍ ആഗ്രയിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കുന്നത്. ഈ സമയത്ത് ശരീരത്തില്‍ ബീജം ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. അലിഗഢിലെ ആശുപത്രിയില്‍ വെച്ച് സെപ്തംബര്‍ 22 നാണ് സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിക്കുന്നതെന്നും എന്നാല്‍ ഇത് സെപ്തംബര്‍ 25 നാണ് ആഗ്രയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലേക്ക് അയച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബലാത്സംഗം നടന്നിട്ടില്ല

ബലാത്സംഗം നടന്നിട്ടില്ല

പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം കണ്ടെത്തിയില്ലെങ്കില്‍ എങ്ങനെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബലാത്സംഗം നടന്നിട്ടില്ലായെന്ന് പറയുകയെന്നതാണ് പൊലീസിനെതിരെ ഉയരുന്ന പ്രധാന ചോദ്യം. ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജം കണ്ടെത്തണണെന്ന് ഒരു നിയമത്തിലും പരാമര്‍ശിക്കുന്നില്ലായെന്നത് തന്നെയാണ് ഇതിന്റെ അടിസ്ഥാനം.

375

375

ഇന്ത്യന്‍ പീനല്‍ കോഡിലെ 375 സെഷനാണ് ബലാത്സംഗകുറ്റത്തെ നിര്‍വചിക്കുന്നത്. 2013 ല്‍ ഈ നിയമം ഭേദഗതി ചെയ്തിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീയുടെ ശരീരത്തില്‍ സമ്മതം കൂടാതെ മാനിപ്പുലേറ്റ് ചെയ്യുന്നതും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ലിംഗം കൊണ്ടോ മറ്റ് ശരീര ഭാഗം കൊണ്ടോ പെനട്രേറ്റ് ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.

സെപ്തംബര്‍ 14

സെപ്തംബര്‍ 14

സെപ്തംബര്‍ 14 നാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്നത്. ചോര വാര്‍ന്ന് നട്ടെല്ല് ഒടിഞ്ഞ് നാവറുക്കപ്പെട്ട നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങളുടെ അനുമതി ഇല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലസ് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാണ്.

സിബി ഐ

സിബി ഐ

കേസ് സിബി ഐക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിനി പിന്നാലെ ഹത്രസിലേക്ക് രാഷ്ട്രീയ നേതാക്കളെയൊ മാധ്യമ പ്രവര്‍ത്തകരെയോ പൊതു പ്രവര്‍ത്തകരെയോ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ കണ്ടിരുന്നു

ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്ഡികെ ശിവകുമാറിന് കുരുക്കുമായി സിബിഐ; വീട്ടിലും ഓഫീസിലും ഒരേ സമയം റെയ്ഡ്, അഴിമതിക്കേസ്

എല്‍ജെപിയുടെ മുന്നണി വിടലിന് പിന്നില്‍ ബിജെപി തന്ത്രം? ലക്ഷ്യം ജെഡിയുവിനെ കടന്ന് മുഖ്യമന്ത്രി സ്ഥാനംഎല്‍ജെപിയുടെ മുന്നണി വിടലിന് പിന്നില്‍ ബിജെപി തന്ത്രം? ലക്ഷ്യം ജെഡിയുവിനെ കടന്ന് മുഖ്യമന്ത്രി സ്ഥാനം

Recommended Video

cmsvideo
Priyanka and Rahul assured all support to Hathras Family

English summary
UP Hathras Gang Rape: No Rape In Forensic Report Support Yogi Adityanath's Police Force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X