Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ വീടുകൾ സമ്മതമില്ലാതെ കാവി നിറം പൂശി; വ്യാപക പ്രതിഷേധം

ലഖ്നൗ; സമ്മതമില്ലാതെ വീടുകളിൽ കാവി നിറം പൂശിയതായി പരാതി. യുപിയിലെ പ്രയാഗ്രാജിലുള്ള വ്യാപാരിയാണ് പരാതി നൽകിയത്. ഒരു കൂട്ടം ആളുകൾ വീടുകളിൽ കാവി നിറം പൂശുകയായിരുന്നുവെന്നും ഇത് തടയാൻ ശ്രമിച്ച തന്നെ അവർ ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും ഇയാൾ പരാതിയിൽ പറയുന്നു. യുപി മന്ത്രി നന്ദ് ഗോപാൽ നന്ദിയും ഇതേ പ്രദേശത്താണ് കഴിയുന്നത്. മന്ത്രിയാണ് പെയിന്റടിക്കാൻ ആളുകളെ പറഞ്ഞുവിട്ടതെന്ന് ആരോപിച്ച് മറ്റൊരു പരാതിയും ഫയൽ ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം വിവാദം അനാവശ്യമാണെന്ന് മന്ത്രി നന്ദ് ഗോപാൽ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് ഇത് വികസന നടപടിയാണെന്ന് മന്ത്രി പ്രതികരിച്ചു. തി​ങ്ക​ളാ​ഴ്ച പ്ര​യാ​ഗ് രാ​ജി​ലെ ബ​ഹ​ദൂ​ർ​ഗ​ഞ്ച് പ്ര​ദേ​ശ​ത്ത് നി​ന്നും വ്യാ​പാ​രി​യാ​യ ര​വി ഗു​പ്ത വീടുകൾ പെയിന്റടിക്കുന്ന ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചിരുന്നു. ഒരു സംഘം ആളുകൾ വീട് കാവി നിറം പൂശുന്നതാണ് വീഡിയോയിൽ ഉള്ളത്. നോക്കൂ ഗുണ്ടകളുടെ വിളയാട്ടം എത്രമാത്രം വർധിച്ചുവെന്ന് കണ്ടോയെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം.

 up-1594

Recommended Video

cmsvideo
    ബീഹാറിലെ ബിജെപി ഓഫീസ് പുതിയ കണ്ടെയ്‌മെന്റ് സോണ്‍ | Oneindia Malayalam

    ഞാൻ പറയുമ്പോൾ നിർത്തണമെന്നും വീഡിയോയിൽ ഒരാൾ പറയുന്നുണ്ട്. എന്നാൽ പെയിന്റ് അടിക്കുന്നവർ അത് കേൾക്കാതെ പ്രവൃത്തി തുടർന്നു, ഗുപ്ത പറയുന്നു. കൂടാതെ എതിർത്തതിന് എല്ലാവരും തന്നെ അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഗുപ്ത പറഞ്ഞു. വീഡിയോ പകർത്തിയതിന് പെയിന്റ് ആളുകൾക്ക് മേൽ സ്പ്രേ ചെയ്തതായും പ്രദേശവാസുകൾ ആരോപിച്ചു.

    ഒരു പൗരനെന്ന നിലയിൽ ഭരണഘടനാപരമായ സുരക്ഷ എനിക്ക് ആവശ്യമാണ്. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാനൊരു വ്യാപാരിയാണ്. എന്റെ വീട് പെയിന്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. പക്ഷേ എന്നെ അവർ അപമാനിക്കുകയും എന്റെ വീട് നിർബന്ധിച്ച് പെയിന്റെ ചെയ്യുകയും ചെയ്തു, രവി ഗുപ്ത പറഞ്ഞു. പ്രയാഗ് രാജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശാര്‍വാണിയാണ് കേസിലെ പ്രധാന പ്രതി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+