യുപിയില്‍ 'സ്വര്‍ണനിധി'ക്കായി ഖനനം തുടങ്ങി
ഉന്നവ്: ഒരു സന്യാസി കണ്ട സ്വപ്നത്തിന് പിറകേ പോവുകയാണ് നമ്മുടെ രാജ്യവും അതിന്റെ സംവിധാനങ്ങളും. ഉത്തര്‍ പ്രദേശിലെ ഉന്നവ് ജില്ലയിലെ ഒരു പഴയ കോട്ടക്കടിയില്‍ 1000 ടണ്‍ സ്വര്‍ണ നിധി ഉണ്ടെന്നായിരുന്നു സന്യാസിയായ സ്വാമി ശോഭന്‍ സര്‍ക്കാറിന്റെ സ്വപ്നം.
ഒരാഴ്ച മുമ്പാണ് സന്യാസി ഇത്തരം ഒരു സ്വപ്നം കണ്ടത്. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം ഭരിച്ചിരുന്ന രാജാ റാം ബുക്സ് സിങ് എന്ന രാജാവിന്റെ കോട്ടക്കടിയില്‍ സ്വര്ണമുണ്ടെന്നാണ് വെളിപാട്. സ്വാമി ഇക്കാര്യം ആദ്യം തന്നെ റിസര്‍വ്വ് ബാങ്ക് ഇന്ത്യയെ ആയിരുന്നു കത്തെഴുതി അറിയിച്ചത്.

കേന്ദ്ര മന്ത്രിയായ ചരണ്‍ദാസ് മഹന്ദിനെ കൂടി കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചതോടെയാണ് പുരാവസ്തു വകുപ്പ് ഖനനം എന്ന പരിപാടിയുമായി രംഗത്തെത്തിയത്. ഇതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇവര്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ടായിരുന്നു.
2013 ഒക്ടോബര്‍ 18 വെള്ളിയാഴ്ചയാണ് ഖനനം തുടങ്ങുന്നത്. ഉന്നവ് ജില്ലയിലെ ദോണ്ഡിയ ഖേര എന്ന ഗ്രാമത്തിലാണ് കോട്ടയുള്ളത്. സംഭവം ഇപ്പോള്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവധഘ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും ദോണ്ഡിയ ഖേരയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ പുരാവസ്തു വകുപ്പിന് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വലിയ ഉറപ്പൊന്നും ഇല്ല. പക്ഷേ സന്യാസി ഇപ്പോഴും വലിയ ആത്മവിശ്വാസത്തിലാണ്. 1000 ടണ്‍ അല്ല , ചിലപ്പോള്‍ അതിലധികവും കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
ഇനി സ്വര്‍ണമെങ്ങാനും കിട്ടിയാല്‍ തങ്ങളുടെ ഗ്രാമത്തിന് രാജാ റാം ബുക്സ് സിങിന്റെ പേരിടണമെന്ന് വരെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഗ്രാമത്തില്‍ ഒരു വിമാനത്താവളം തുടങ്ങണമെന്നും ഗ്രാമമുഖ്യന് ആവശ്യപ്പെടുന്നു.
സ്വര്‍ണം കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും, കിട്ടിയാല്‍ കൊള്ളാമെന്ന് തന്നെയാണ് എല്ലാവരുടേയരം ആഗ്രഹം. 1000 ടണ്‍ സ്വര്‍ണം കിട്ടിയാല്‍ ഇന്ത്യക്ക് ഒരു വര്‍ഷത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി തന്നെ നിര്‍ത്തി വക്കാം.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില










Click it and Unblock the Notifications