കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 'സ്വര്‍ണനിധി'ക്കായി ഖനനം തുടങ്ങി

  • By Soorya Chandran
Google Oneindia Malayalam News

ഉന്നവ്: ഒരു സന്യാസി കണ്ട സ്വപ്‌നത്തിന് പിറകേ പോവുകയാണ് നമ്മുടെ രാജ്യവും അതിന്റെ സംവിധാനങ്ങളും. ഉത്തര്‍ പ്രദേശിലെ ഉന്നവ് ജില്ലയിലെ ഒരു പഴയ കോട്ടക്കടിയില്‍ 1000 ടണ്‍ സ്വര്‍ണ നിധി ഉണ്ടെന്നായിരുന്നു സന്യാസിയായ സ്വാമി ശോഭന്‍ സര്‍ക്കാറിന്റെ സ്വപ്നം.

ഒരാഴ്ച മുമ്പാണ് സന്യാസി ഇത്തരം ഒരു സ്വപ്‌നം കണ്ടത്. രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യം ഭരിച്ചിരുന്ന രാജാ റാം ബുക്‌സ് സിങ് എന്ന രാജാവിന്റെ കോട്ടക്കടിയില്‍ സ്വര്‍ണമുണ്ടെന്നാണ് വെളിപാട്. സ്വാമി ഇക്കാര്യം ആദ്യം തന്നെ റിസര്‍വ്വ് ബാങ്ക് ഇന്ത്യയെ ആയിരുന്നു കത്തെഴുതി അറിയിച്ചത്.

Unnao Fort

കേന്ദ്ര മന്ത്രിയായ ചരണ്‍ദാസ് മഹന്ദിനെ കൂടി കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിച്ചതോടെയാണ് പുരാവസ്തു വകുപ്പ് ഖനനം എന്ന പരിപാടിയുമായി രംഗത്തെത്തിയത്. ഇതിനായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഒരു സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇവര്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ടായിരുന്നു.

2013 ഒക്ടോബര്‍ 18 വെള്ളിയാഴ്ചയാണ് ഖനനം തുടങ്ങുന്നത്. ഉന്നവ് ജില്ലയിലെ ദോണ്ഡിയ ഖേര എന്ന ഗ്രാമത്തിലാണ് കോട്ടയുള്ളത്. സംഭവം ഇപ്പോള്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവധഘ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും ദോണ്ഡിയ ഖേരയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ പുരാവസ്തു വകുപ്പിന് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വലിയ ഉറപ്പൊന്നും ഇല്ല. പക്ഷേ സന്യാസി ഇപ്പോഴും വലിയ ആത്മവിശ്വാസത്തിലാണ്. 1000 ടണ്‍ അല്ല , ചിലപ്പോള്‍ അതിലധികവും കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇനി സ്വര്‍ണമെങ്ങാനും കിട്ടിയാല്‍ തങ്ങളുടെ ഗ്രാമത്തിന് രാജാ റാം ബുക്‌സ് സിങിന്റെ പേരിടണമെന്ന് വരെ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഗ്രാമത്തില്‍ ഒരു വിമാനത്താവളം തുടങ്ങണമെന്നും ഗ്രാമമുഖ്യന്‍ ആവശ്യപ്പെടുന്നു.

സ്വര്‍ണം കിട്ടുമോ എന്ന് ഉറപ്പില്ലെങ്കിലും, കിട്ടിയാല്‍ കൊള്ളാമെന്ന് തന്നെയാണ് എല്ലാവരുടേയരം ആഗ്രഹം. 1000 ടണ്‍ സ്വര്‍ണം കിട്ടിയാല്‍ ഇന്ത്യക്ക് ഒരു വര്‍ഷത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി തന്നെ നിര്‍ത്തി വക്കാം.

English summary
A team of the Archaeological Survey of India is all set to begin excavations at a Unnao fort of former king Raja Ram Bux Singh on Friday after a sadhu dreamt about 1,000 tonnes of gold buried under it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X