സംസ്ഥാനം വലുതായാല്‍ ബലാത്സംഗവും കൂടുമോ?
ലഖ്നൊ: ഉത്തര്‍ പ്രദേശിന്റെ ബലാത്സംഗ തലസ്ഥാനമായ ബാദുണില്‍ 35 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നാണ് മുന്‍ മുഖ്യമന്ത്രിയും ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി തലവനുമായ മുലായം സിംഗ് യാദവിന്റെ അഭിപ്രായം. ഇതാദ്യമായല്ല മുലായം സമാനമായ പ്രസ്താവനകള്‍ നടത്തുന്നത്.
ഉത്തര്‍ പ്രദേശ് വലിയ സംസ്ഥാനമായത് കൊണ്ടാണ് ഇവിടെ കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നത്. 21 കോടി ജനങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. ഇവിടത്തെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളെക്കാള്‍ എത്രയോ മെച്ചമാണ്. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ട് - സംസ്ഥാനത്തിന്റെ വലിപ്പത്തിന് ആനുപാതികമായി ബലാത്സംഗക്കേസുകളും എന്ന് തോന്നിപ്പോകും മുലായത്തിന്റെ വാക്കുകള്‍ കേട്ടാല്‍.

മുലായം സിംഗ് ഇത്രയും പറഞ്ഞാല്‍ പാര്‍ട്ടിക്ക് വെറുതെയിരിക്കാന്‍ പറ്റുമോ. സംസ്ഥാനത്തെ പീഡന വാര്‍ത്തകളെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണ് എന്നാണ് പാര്‍ട്ടി കുറ്റപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെ എത്രയോ വലുതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതോടെയാണ് ബാദുണിലെ പീഡനവാര്‍ത്തകള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയത്.
വ്യാഴാഴ്ച 25 കാരിയായ യുവതിയുടെ നഗ്നശരീരം ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ പ്രൈമറി സ്കൂളിന് സമീപം കണ്ടെത്തിയിരുന്നു. സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്ം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. 2012 ഡിസംബറില്‍ ദില്ലിയില്‍ നടന്ന നിര്‍ഭയ കൊലക്കേസിന് സമാനമായിട്ടാണ് ലഖ്നൊവിലുണ്ടായ ഈ ആക്രമണവും പോലീസ് കാണുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications