കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനം വലുതായാല്‍ ബലാത്സംഗവും കൂടുമോ?

Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശിന്റെ ബലാത്സംഗ തലസ്ഥാനമായ ബാദുണില്‍ 35 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് സംഭവം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്നാണ് മുന്‍ മുഖ്യമന്ത്രിയും ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി തലവനുമായ മുലായം സിംഗ് യാദവിന്റെ അഭിപ്രായം. ഇതാദ്യമായല്ല മുലായം സമാനമായ പ്രസ്താവനകള്‍ നടത്തുന്നത്.

ഉത്തര്‍ പ്രദേശ് വലിയ സംസ്ഥാനമായത് കൊണ്ടാണ് ഇവിടെ കൂടുതല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നത്. 21 കോടി ജനങ്ങളുണ്ട് ഉത്തര്‍ പ്രദേശില്‍. ഇവിടത്തെ സ്ഥിതി മറ്റ് സംസ്ഥാനങ്ങളെക്കാള്‍ എത്രയോ മെച്ചമാണ്. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നുണ്ട് - സംസ്ഥാനത്തിന്റെ വലിപ്പത്തിന് ആനുപാതികമായി ബലാത്സംഗക്കേസുകളും എന്ന് തോന്നിപ്പോകും മുലായത്തിന്റെ വാക്കുകള്‍ കേട്ടാല്‍.

mulayam

മുലായം സിംഗ് ഇത്രയും പറഞ്ഞാല്‍ പാര്‍ട്ടിക്ക് വെറുതെയിരിക്കാന്‍ പറ്റുമോ. സംസ്ഥാനത്തെ പീഡന വാര്‍ത്തകളെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണ് എന്നാണ് പാര്‍ട്ടി കുറ്റപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെ എത്രയോ വലുതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതോടെയാണ് ബാദുണിലെ പീഡനവാര്‍ത്തകള്‍ പുറംലോകം അറിഞ്ഞുതുടങ്ങിയത്.

വ്യാഴാഴ്ച 25 കാരിയായ യുവതിയുടെ നഗ്നശരീരം ബലാത്സംഗം ചെയ്യപ്പെട്ട നിലയില്‍ പ്രൈമറി സ്‌കൂളിന് സമീപം കണ്ടെത്തിയിരുന്നു. സ്വകാര്യഭാഗങ്ങളില്‍ നിന്നും രക്ം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു ഇവര്‍ കിടന്നിരുന്നത്. 2012 ഡിസംബറില്‍ ദില്ലിയില്‍ നടന്ന നിര്‍ഭയ കൊലക്കേസിന് സമാനമായിട്ടാണ് ലഖ്‌നൊവിലുണ്ടായ ഈ ആക്രമണവും പോലീസ് കാണുന്നത്.

English summary
SP chief Mulayam Singh Yadav said Rapes can happen as UP is a big state. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X