ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂടിയതില്‍ അസൂയ; ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്
ലക്നൗ: ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂടിയതില്‍ അസൂയപ്പെട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് സംഭവം. ഇരുവരുടേയും കുട്ടികളുടെ മുന്നില്‍ വെച്ച് കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. ബിസിനസുകാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പൊലീസ് പരിശോധിക്കുന്നുണ്ട്. 15 വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. 12 വയസുള്ള മകളും അഞ്ചും വയസുള്ള മകനുമുണ്ട്. വീട്ടമ്മയായ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട്. ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്രശസ്തി ഭാര്യ ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിരുന്നു.

ഇതോടെ ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമയായ ഭര്‍ത്താവിന് ഭാര്യയെ സംശയമായി. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചു. ഞായറാഴ്ച രാവിലെ ദമ്പതികള്‍ റായ്ബറേലിയിലേക്ക് ഒരു യാത്ര ആരംഭിച്ചു. എന്നാല്‍ യാത്രക്കിടെ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലേക്ക് ഭര്‍ത്താവ് വാഹനം വഴി തിരിച്ചുവിട്ടു. പുലര്‍ച്ചെ അഞ്ച് മണിയോടെ സുല്‍ത്താന്‍പൂരിലെ മുജേഷ് കവലയ്ക്ക് സമീപം വാഹനം നിര്‍ത്തി.
ഇവിടെ വെച്ച് ഇയാള്‍ ഭാര്യയുമായി കടുത്ത വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. രോഷാകുലനായ അയാള്‍ യുവതിയുടെ കഴുത്ത് ഢഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവം കണ്ട് തളര്‍ന്ന കുട്ടികള്‍ കാറിനുള്ളില്‍ വെച്ച് പൊട്ടിക്കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല എന്ന് കുരേബാര്‍ എസ് എച്ച് ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഭാര്യയെ കൊന്നശേഷം ഇയാള്‍ കാര്‍ സ്വയം ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരിക്കുകയായിരുന്നു എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
പട്രോളിംഗിനെത്തിയ പൊലീസ് സംഘം സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം കണ്ടതോടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. അച്ഛന് അമ്മയെ കൊല്ലുകയായിരുന്നു എന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. ഇത് പ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications