കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെസ്ലെ വീണ്ടും കുരുക്കില്‍, പാസ്തയിലും ഈയത്തിന്റെ അളവ് കൂടുതല്‍

  • By Athul
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: നെസ്ലെയുടെ മാഗി നൂഡില്‍സിന് പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പാസ്തയില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയത്തിന്റെ അളവ് കണ്ടെത്തിയത്.

നെസ്ലെ ഉത്പന്ന വിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച സാമ്പിളാണ് ലഖ്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശേധനയ്ക്ക് അയച്ചത്. പുറത്തുവന്ന പരിശോധനാഫലത്തില്‍ അനുവദനീയമായ 2.5 പിപിഎമ്മിനും (പാര്‍ട്‌സ് പെര്‍ മില്യണ്‍) മുകളില്‍ 6 പിപിഎമ്മാണ് ഈയത്തിന്റെ അളവ് കണ്ടെത്തിയത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അരവിന്ദ് യാദവ് പറഞ്ഞു.

nestle

പരിശോധനാഫലത്തെക്കുറിച്ച് നെസ്ലെയെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഈ റിപ്പോര്‍ട്ട് ഉത്പന്നത്തിന്റെ നിരോധനത്തിലേക്കുവരെ നയിച്ചേക്കാമെന്നും അദ്ദേഹം അറിയിച്ചു.

nestle

എന്നാല്‍ നെസ്ലെയുടെ മാഗി നൂഡില്‍സിലും ഈയത്തിന്റെ അളവിലെ വര്‍ദ്ധനയെ തുടര്‍ന്ന് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. നിരോധനം നീക്കി നൂഡില്‍സ് വിപണിയില്‍ തിരികെ എത്തിയിട്ട് മാസമൊന്നുതികഞ്ഞിട്ടില്ല. അതിനിടെ നെസ്ലെയുടെ അടുത്ത ഉത്പന്നവും പരിശോധനയില്‍ പരാജയപ്പെടുന്നത് കമ്പനിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

English summary
After Maggi noodles, Nestle’s pasta has now landed in trouble as its samples, tested at a State-owned food testing laboratory, were found carrying lead beyond the permissible limits, a State government official said on Friday. Nestle was not available for comments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X